കള്ള നാണയങ്ങളുടെ മുഖം മൂടി പുറത്ത് വന്നു; പിസി ജോർജിനെതിരെ ആഞ്ഞടിച്ച് ജോസ് കെ മാണി

Wait 5 sec.

കാഞ്ഞിരപ്പള്ളി മെത്രാനെതിരെ പിസി ജോർജിന്റെ ആരോപണങ്ങള വിമർശിച്ച് ജോസ് കെ മാണി. കള്ള നാണയങ്ങളുടെ മുഖം മൂടി പുറത്ത് വന്നുവെന്നും സഭാ നേതൃത്വംസാമൂഹ്യ വിഷയങ്ങളിൽ ഇടപെടുമ്പോൾ അതിനെ രാഷ്ട്രീയമായി വലിച്ചിഴയ്ക്കുന്നത് മോശം പ്രവണതയാണെന്നും ജോസ് കെ മാണി പറഞ്ഞു. ബിജെപിക്ക് അത്ര സ്നേഹമുണ്ടെങ്കിൽ എഫ്സിആർഎ എന്തിനാണ് കൊണ്ടുവന്നതെന്നും ജോസ് ചോദിച്ചു.Also Read: വർക്ക് ഫ്രം ഹോം ചോദിച്ചു, രണ്ട് മിനിറ്റിനുള്ളിൽ ജീവനക്കാരനെ പിരിച്ചുവിട്ട് സ്റ്റാർട്ടപ്പ് സ്ഥാപകൻ; വ്യാപക വിമർശനംനേരത്തെ കാഞ്ഞിരപ്പള്ളി മെത്രാനെതിരെയും സഭയ്‌ക്കെതിരെയും കടുത്ത വിമർശനങ്ങളാണ് ബിജെപിയുടെ പൂഞ്ഞാർ, പാലാ മണ്ഡലങ്ങളിലെ സ്ഥാനാർഥികളായ പിസി ജോർജും മകൻ ഷോൺ ജോർജും ഉന്നയിച്ചത്. ഇരുവരുടെയും നടപടികൾക്കെതിരെ വലിയ പ്രതിഷേധമാണ് ഉയർന്നിട്ടുള്ളത്. നേരത്തെ , കാഞ്ഞിരപ്പള്ളി രൂപത മെത്രാനെതിരെയുള്ള പിസി ജോര്‍ജിന്റെ നിലപാടിനെ വിമർശിച്ച് കത്തോലിക്ക കോൺഗ്രസ് മുൻപോട്ട് വന്നിരുന്നു. പിസി ജോര്‍ജിന്റെ നിലപാട് അത്യന്തം അപലപനീയം ആണെന്ന് കത്തോലിക്ക കോൺഗ്രസ് പറഞ്ഞു. സഭ അധ്യക്ഷന്മാരെ അധിക്ഷേപിക്കുന്ന പി.സി ജോർജിൻ്റെ നടപടി അപലപനീയവും പ്രതിഷേധാർഹവും ആണെന്ന് മന്ത്രി വി എൻ വാസവനും പറഞ്ഞു.The post കള്ള നാണയങ്ങളുടെ മുഖം മൂടി പുറത്ത് വന്നു; പിസി ജോർജിനെതിരെ ആഞ്ഞടിച്ച് ജോസ് കെ മാണി appeared first on Kairali News | Kairali News Live.