വിധിയെഴുതി തൃശൂരും; ജില്ലയിൽ ഇത്തവണയും മികച്ച പോളിംഗ്

Wait 5 sec.

നിയമസഭാ തെരെഞ്ഞെടുപ്പ്, തൃശൂർ ജില്ലയിൽ ഇത്തവണയും മികച്ച പോളിംഗ്. വോട്ടെടുപ്പ് പൂർത്തിയായപ്പോൾ ജില്ലയിൽ ആകെ 77.06 ശതമാനം പോളിംഗ് രേഖപ്പെടുത്തി. ഏറ്റവും ഉയർത്ത പോളിംഗ് ശതമാനം രേഖപ്പെടുത്തിയത് ഒല്ലൂർ മണ്ഡലത്തിൽ ആണ്. ഏറ്റവും കുറഞ്ഞ പോളിംഗ് ഗുരുവായൂർ മണ്ഡലത്തിലായിരുന്നു. 13 മണ്ഡലങ്ങളിലും സമ്പൂർണ്ണ വിജയം നേടുമെന്നാണ് ഇടതുപക്ഷത്തിന്റെ ഉറച്ച വിശ്വാസം. വോട്ടെടുപ്പ് ആരംഭിച്ച സമയം മുതൽ തന്നെ ജില്ലയിലെ എല്ലാ മണ്ഡലങ്ങളിലും കൃത്യമായി വോട്ട് രേഖപ്പെടുത്തൽ നടന്നു. ജില്ലയിൽ ആകെ രണ്ട് ലക്ഷത്തി മുപ്പത്തിരണ്ടായിരത്തി ഏഴുന്നൂറ്റി പതിനഞ്ച് വോട്ടർമാരാണ് ഉണ്ടായിരുന്നത്. ആകെ മൊത്തം 77.06 ശതമാനം വോട്ട് ജില്ലയിൽ രേഖപ്പെടുത്തി. വോട്ടെടുപ്പ് പൂർത്തിയായപ്പോൾ ഒല്ലൂർ മണ്ഡലത്തിൽ 79.60 ശതമാനം രേഖപ്പെടുത്തി. ഏറ്റവും കുറവ് ശതമാനമായ 72.78 രേഖപ്പടുത്തിയത് ഗുരുവായൂരിലായിരുന്നു. രാവിലെ മുതൽ ഏതാണ്ട് 12 മണി മുതൽ എല്ലാ ബൂത്തുകളിലും തിരക്ക് അനുഭവപ്പെട്ടിരുന്നു. ഉച്ചയോടെ തിരക്ക് കുറഞ്ഞിരുന്നു. പിന്നീട് ചൂട് മാറിയതോടെ വൈകീട്ട് വീണ്ടും തിരക്കനുഭവപ്പെട്ടു.ALSO READ: വാശിയേറിയ മത്സരത്തിന് അവസാനം വാശിയേറിയ പോളിംഗും; ചൂടിനെ തോൽപ്പിച്ച് പാലക്കാട് രേഖപ്പെടുത്തിയത് കനത്ത പോളിങ്കൈപ്പമംഗലം മണ്ഡലത്തിൽ എറിയാട് രണ്ട് ബൂത്തുകളിൽ നിശ്ചിത സമയത്തിനു ശേഷവും പോളിംഗ് തുടർന്നു. ഇരിഞ്ഞാലക്കൂട മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി ഡോ.ആർ.ബിന്ദുവും ഭർത്താവും സിപിഐഎം പോളിറ്റ് ബ്യൂറോ അംഗവുമായ എ.വിജയരാഘവനും കേരളവർമ്മാ കോളെജിൽ വോട്ട് ചെയ്തു. ഒല്ലൂർ മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി കെ.രാജൻ നാട്ടിക മണ്ഡലത്തിലെ കെ.ജിഎം എൽപി സ്‌കൂളിലും വോട്ട് രേഖപ്പെടുത്തി. 2021 ചാലക്കൂടി മണ്ഡലം ഒഴികെ ബാക്കി 12 മണ്ഡലങ്ങളും ഇടതുപക്ഷത്തിന് നിലനിർത്താനായെങ്കിൽ ഇത്തവണ 13 മണ്ഡലങ്ങളിലും വൻവിജയെ നേടുമെന്നാണ് ഇടതുപക്ഷത്തിന്റെ ഉറച്ച വിശ്വാസം. കഴിഞ്ഞ ടേമിൽ ജില്ലയിലെ പോളിംഗ് 75.71 ശതമാനമാണ് ഉണ്ടായിരുന്നത്.The post വിധിയെഴുതി തൃശൂരും; ജില്ലയിൽ ഇത്തവണയും മികച്ച പോളിംഗ് appeared first on Kairali News | Kairali News Live.