നീലേശ്വരത്ത് യുവാവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

Wait 5 sec.

നീലേശ്വരം  | റെയില്‍വേ സ്റ്റേഷന്‍ പ്ലാറ്റ്ഫോമിന് സമീപം യുവാവിനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. കോട്ടയം സ്വദേശി ബിജുമോന്‍ (25) ആണ് മരിച്ചത്. ഇന്ന് രാത്രി ഒമ്പതോടെയാണ് സംഭവം. കഴിഞ്ഞ നഗരസഭാ തിരഞ്ഞെടുപ്പില്‍ വള്ളിക്കുന്ന് പന്ത്രണ്ടാം വാര്‍ഡിലെ ബി ജെ പി സ്ഥാനാര്‍ഥിയായിരുന്നു ബിജുമോന്‍.നീലേശ്വരം എന്‍ കെ ബി എം ആശുപത്രിക്കു സമീപം വാടകക്ക് താമസിച്ചു വരികയായിരുന്നു. മംഗലാപുരം ഭാഗത്തേക്ക് പോവുകയായിരുന്ന നേത്രാവതി എക്‌സ്പ്രസ്സ് തട്ടിയാണ് മരണം.മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.