ചട്ട ലംഘനം; രാജീവ് ചന്ദ്രഖേരന്‍ വോട്ട് ചെയ്യാനെത്തിയത് എന്‍ ഡി എ ചിഹ്നം ധരിച്ച്

Wait 5 sec.

തിരുവനന്തപുരം | പോളിംഗ് ബൂത്തില്‍ രാജീവ് ചന്ദ്രഖേരന്‍ വോട്ട് ചെയ്യാനെത്തിയത് എന്‍ ഡി എയുടെ ചിഹ്നം പതിപ്പിച്ച വസ്ത്രം ധരിച്ച്.പോളിംഗ് ബൂത്തിന്റെ 100 മീറ്റര്‍ ചുറ്റളവില്‍ തിരഞ്ഞെടുപ്പ് ചിഹ്നങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ പാടില്ല എന്ന വ്യവസ്ഥയുണ്ടായിരിക്കേയാണ്‌ രാജീവ് ചന്ദ്രശേഖറിന്റെ ഭാഗത്ത് നിന്ന് ചട്ടലംഘനമുണ്ടായത്.ജവഹര്‍ നഗര്‍ എല്‍ പി സ്‌കൂളിലെ ബൂത്തില്‍ വോട്ട് ചെയ്യാനാണ് രാജീവ് ചന്ദ്രശേഖര്‍ ചിഹ്നം വസ്ത്രത്തില്‍ ധരിച്ചെത്തിയത്. ഇത് വോട്ടര്‍ ചൂണ്ടിക്കാട്ടിയതോടെ ഷര്‍ട്ടില്‍ നിന്ന് ഊരിമാറ്റുകയായിരുന്നു.