ആവേശ്വജലമായ തെരഞ്ഞെടുപ്പ് പോരാട്ടത്തിനൊടുവിൽ ജില്ലയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന പോളിംഗ് രേഖപ്പെടുത്തി പാലക്കാട്. ഏറ്റവും അവസാനത്തെ ഔദ്യോഗിക കണക്കുകൾ പ്രകാരം 80.54 ശതമാനം പോളിംഗ്. വാശിയേറിയ മത്സരം നടന്ന പാലക്കാട് നിയമസഭാ മണ്ഡലത്തിൽ പോളിംഗ് 81.97 ശതമാനം ഉയർന്നു. അതേസമയം ഒറ്റപ്പാലം, തൃത്താല നിയമസഭാ മണ്ഡലങ്ങളിലെ ബൂത്തുകളിൽ കള്ളവോട്ട് നടന്നതായി പരാതി. പാലക്കാട് മണ്ഡലത്തിലെ 182 ആം ബൂത്തിൽ വോട്ടെടുപ്പ് ഏഴ് മണി വരെ നീണ്ടു.സംസ്ഥാനം ഉറ്റ് നോക്കിയ പാലക്കാട് നിയമസഭാ മണ്ഡലത്തിലെ ബൂത്തുകളിലേയ്ക്ക് വോട്ടർമാർ ഒഴുകിയെത്തി. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിലും 2024ലെ ഉപതെരഞ്ഞെടുപ്പിലും ഉണ്ടായതിനേക്കാൾ പോളിംഗ് വർധിച്ച് 82.19 ശതമാനത്തിലെത്തി. 2024ൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ ആകെ പോൾ ചെയ്തത് 70.01 ശതമാനം മാത്രം. 2021ലെ തെരഞ്ഞെടുപ്പിൽ 76.20 ശതമാനവും. വാശിയേറിയ മത്സരം വോട്ടർമാരെ സ്വാധീനിച്ചുെവന്നാണ് സൂചന. വോട്ടിങ്ങ് ശതമാനം വർധിച്ചതിൽ പ്രതീക്ഷയുണ്ടെന്ന് ഇടത്പക്ഷ സ്വതന്ത്ര സ്ഥാനാർത്ഥി എൻ.എം.ആർ റസാക്ക് പറഞ്ഞു.മണ്ഡലത്തിലെ 182 ആം ബൂത്തിൽ വോട്ടെടുപ്പ് മന്ദഗതിയിലാക്കിയത് വോട്ടർമാരുടെ പ്രതിഷേധത്തിന് ഇടയാക്കി. ഏഴ് മണിയോടെയാണ് വോട്ടിംഗ് പൂർത്തിയായത്. ഒറ്റപ്പാലം, തൃത്താല മണ്ഡലങ്ങളിൽ കള്ളവോട്ട് നടന്നതായി എൽ.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി.ALSO READ: എറണാകുളത്ത് കനത്ത പോളിംഗ്; വിജയ പ്രതീക്ഷയിൽ മുന്നണികൾമന്ത്രി കൃഷ്ണൻകുട്ടി തെരഞ്ഞെടുപ്പ് രാഷ്ട്രിയത്തിൽ നിന്ന് മാറി, പിൻഗാമിയായി അഡ്വക്കേറ്റ് മുരുകദാസ് ഇടത്പക്ഷ സ്ഥാനാർത്ഥിയായി മത്സരിച്ച ചിറ്റൂർ നിയമസഭാ മണ്ഡലമാണ് സംസ്ഥാനത്ത് ഏറ്റവും ഉയർന്ന പോളിംഗ് രേഖപ്പെടുത്തിയത്. 84.63 ശതമാനം. മന്ത്രി എം.ബി രാജേഷ് മത്സരിക്കുന്ന തൃത്താല മണ്ഡലത്തിൽ പോളിംഗ് 78.73 ശതമാനത്തിലെത്തി. രൂപീകൃതമായത് മുതൽ ഇടത്പക്ഷ സ്ഥാനാർത്ഥികളെ മാത്രം വിജയിപ്പിക്കുന്ന മലമ്പുഴ മണ്ഡലത്തിൽ പോളിംഗ് 81.89 ശതമാനമായി ഉയർന്നു.The post വാശിയേറിയ മത്സരത്തിന് അവസാനം വാശിയേറിയ പോളിംഗും; ചൂടിനെ തോൽപ്പിച്ച് പാലക്കാട് രേഖപ്പെടുത്തിയത് കനത്ത പോളിങ് appeared first on Kairali News | Kairali News Live.