മലപ്പുറം | ഹജ്ജ് ഉംറ ഉദ്ദേശിക്കുന്നവര്‍ക്ക് അറിവനുഭവങ്ങളുടെ വേദിയൊരുക്കാന്‍ സര്‍വ്വ സജ്ജമായി സ്വലാത്ത് നഗര്‍ മഅ്ദിന്‍ അക്കാദമി. ഇരുപത്തിയേഴാമത് സംസ്ഥാന ഹജ്ജ് ക്യാമ്പിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഇതുവരെ പതിനായിരത്തോളം ഹാജിമാര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്്.കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നും ലക്ഷദ്വീപ്, തമിഴ്നാട്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നും എത്തിച്ചേരുന്ന ആയിരക്കണക്കിന് ഹാജിമാരെ ഉള്‍ക്കൊള്ളുന്ന വിധത്തില്‍ വിശാലമായ പന്തലാണ് മഅ്ദിന്‍ പ്രധാന കാമ്പസില്‍ ഒരുക്കിയിട്ടുള്ളത്. ഗവണ്‍മെന്റ്, സ്വകാര്യ ഗ്രൂപ്പുകള്‍ മുഖേനെ യാത്രതിരിക്കുന്നവര്‍ക്ക് ക്യാമ്പില്‍ പങ്കെടുക്കാം.രാവിലെ എട്ട് മുതല്‍ അഞ്ച് വരെ നീണ്ടുനില്‍ക്കുന്ന ഹജ്ജ് ക്യാമ്പ് മഅദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി ഉദ്ഘാടനം ചെയ്യും. പ്രമുഖ ഹജ്ജ് പണ്ഡിതന്‍ കൂറ്റമ്പാറ അബ്ദുറഹ്മാന്‍ ദാരിമി ക്ലാസിന് നേതൃത്വം നല്‍കും. അബൂശാക്കിര്‍ സുലൈമാന്‍ ഫൈസി കിഴിശ്ശേരി, ഇബ്റാഹീം ബാഖവി മേല്‍മുറി എന്നിവര്‍ സംശയ നിവാരണം നടത്തും. ഇത്തവണ വളരെ വിപുലമായ സൗകര്യങ്ങളാണ് ക്യാമ്പിനായി ഒരുക്കിയിട്ടുള്ളത്. ഹാജിമാര്‍ക്കുള്ള സേവനത്തിന് പ്രത്യേക ഹെല്‍പ് കൗണ്ടറും തുറന്നിട്ടുണ്ട്.ആയിരങ്ങള്‍ക്ക് അലോസരങ്ങളില്ലാതെ പരിപാടിയില്‍ സംബന്ധിക്കുന്നതിന് എല്‍.ഇ.ഡി വാള്‍ അടക്കുമുള്ള സംവിധാനങ്ങളുമുണ്ടാകും. ഹാജിമാരുടെ സേവനത്തിനായി 1001 അംഗ സന്നദ്ധസേനയും സ്ത്രീകള്‍ക്കായി വനിതാ വളണ്ടിയര്‍മാരുടെ സഹായവുമുണ്ടാകും. ക്യാമ്പിനെത്തുന്നവരുടെ സൗകര്യത്തിനായി കെ.എസ്.ആര്‍.ടി.സിയുടെ എല്ലാ സര്‍വീസുകള്‍ക്കും സ്വലാത്ത് നഗറില്‍ പ്രത്യേക സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. കഅ്ബയുടെ ഭാഗങ്ങള്‍ പരിചയപ്പെടുത്തുന്നതിനായി മാതൃകാ കഅ്ബ സജ്ജീകരിച്ചിട്ടുണ്ട്. മഖാമു ഇബ്‌റാഹീം, സ്വര്‍ണപ്പാത്തി, കഅ്ബയുടെ മൂലകള്‍, ഹിജ്റ് ഇസ്മാഈല്‍, ഹജറുല്‍ അസ്വദ് തുടങ്ങി കഅ്ബയുടെ വിവിധ ഭാഗങ്ങള്‍ മാതൃകാ കഅ്ബയുടെ സഹായത്തോടെ ഹാജിമാര്‍ക്ക് പരിചയപ്പെടുത്തും. ഹാജിമാര്‍ക്ക് ആവശ്യമായ ക്ലോക്ക് റൂം, വാഷ്റൂമുകള്‍, നിസ്‌കാര സൗകര്യം എന്നിവയും ഒരുക്കിയിട്ടുണ്ട്.നാസ്ത, കഞ്ഞി, ഫ്രൂട്ട്‌സ്, ഉച്ചഭക്ഷണം. ചായ, ലഘുകടി തുടങ്ങിയ വിഭവങ്ങളൊരുക്കും. വിദൂരങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് താമസ സൗകര്യമുണ്ടാവും. മഅ്ദിന്‍ ഹോസ്പൈസിന്റെ നേതൃത്വത്തില്‍ മെഡിക്കല്‍ സെന്റര്‍, ഡോക്ടര്‍മാരുടെയും നഴ്സുമാരുടെയും സേവനമുണ്ടാകും. ക്യാമ്പിനെത്തുന്ന മുഴുവന്‍ ഹാജിമാര്‍ക്കും സൗജന്യ ഹജ്ജ് കിറ്റ് വിതരണം ചെയ്യും.’ഹജ്ജ്-ഉംറ കര്‍മ്മം ചരിത്രം അനുഭവം’ എന്ന ഖാലിദ് സഖാഫി സ്വലാത്ത് നഗര്‍ രചിച്ച പുസ്തകം പുതിയ പതിപ്പ് ചടങ്ങില്‍ പ്രകാശനം ചെയ്യും. ഹജ്ജിനുള്ള ഒരുക്കം മുതല്‍ യാത്രയുടെ അവസാനം വരെ തീര്‍ത്ഥാടകര്‍ക്ക് ഗൈഡായി ഉപകാരപ്പെടുന്ന വിവരങ്ങളാണ് ഉള്ളടക്കം. രജിസ്ട്രേഷനും വിവരങ്ങള്‍ക്കും: 9072310111, 9072310222.വാര്‍ത്ത സമ്മേളനത്തില്‍ സയ്യിദ് മുഹമ്മദ് ഫാറൂഖ് ജമലുല്ലൈലി (ചെയര്‍മാന്‍, സ്വാഗത സംഘം), എം ദുല്‍ഫുഖാര്‍ അലി സഖാഫി (ജന. കണ്‍വീനര്‍, സ്വാഗത സംഘം), ഖാലിദ് സഖാഫി സ്വലാത്ത് നഗര്‍ (കോര്‍ഡിനേറ്റര്‍, സ്വാഗത സംഘം), ബദ്റുദ്ദീന്‍ ടി.പി സ്വലാത്ത് നഗര്‍ (കണ്‍വീനര്‍, സ്വാഗത സംഘം), ഷാഫി ഫാളിലി (കണ്‍വീനര്‍, സ്വാഗത സംഘം) എന്നിവര്‍ പങ്കെടുത്തു.