ചൈനയുടെ ചാങ്’ഇ-7 ചാന്ദ്ര പേടകം 2026 ന്റെ രണ്ടാം പകുതിയിൽ വിക്ഷേപിക്കും. ചൈന മാനെഡ് സ്പേസ് ഏജൻസിയാണ് വെള്ളിയാഴ്ച ഇക്കാര്യം അറിയിച്ചത്.ചാങ്’ഇ-7 ചാന്ദ്ര പേടകം തെക്കൻ ദ്വീപ് പ്രവിശ്യയായ ഹൈനാനിലെ വെൻചാങ് സ്പേസ്ക്രാഫ്റ്റ് വിക്ഷേപണ സ്ഥലത്തേക്ക് എത്തിച്ചു, പ്രീ-ലോഞ്ച് പരീക്ഷണങ്ങൾ ഷെഡ്യൂൾ ചെയ്തതുപോലെ നടത്തുമെന്ന് ഏജൻസി അറിയിച്ചു.അതേസമയം പത്ത് ദിവസം നീണ്ട ചാന്ദ്രയാത്രക്ക് ശേഷം ആർട്ടമിസ് –2 ദ‍ൗത്യസംഘം ശനിയാഴ്ച ഭൂമിയിൽ തിരിച്ചെത്തുകയായി. കാലാവസ്ഥ അനുകൂലമെങ്കിൽ പുലർച്ചെ 5.37ന് സാന്റിയാഗോക്ക് സമീപമുള്ള പസഫിക്ക് സമുദ്രത്തിൽ നാല് പേരുമായുള്ള ഒറിയോൺ പേടകം പതിക്കും. ഭ‍ൗമാന്തരീക്ഷത്തിലേക്ക് അതിവേഗത്തിൽ പ്രവേശിക്കുന്ന പേടകത്തെ അതിലുള്ള 11 പാരച്യൂട്ടുകൾ പ്രവർത്തിപ്പിച്ചാകും നിയന്ത്രിക്കുകയെന്നാണ് വിവരം.ALSO READ: ഇൻസ്റ്റഗ്രാമിലിട്ട കമന്റ് തെറ്റിപ്പോയോ ? ഡിലീറ്റ് ആകേണ്ട, പുതിയ കിടിലൻ ഫീച്ചർ ഇതാപേടകം വീണ്ടെടുക്കുന്നതിന് കപ്പലും മറ്റും പ്രദേശത്തേക്ക് എത്തിയിട്ടുണ്ട്. പേടകത്തിൽ നിന്ന് ഇറങ്ങുന്ന സഞ്ചാരികളെ ഉടൻ കെന്നഡി സ്പേയ്സ് സെന്ററിലെ പ്രത്യേക നിരീക്ഷണ കേന്ദ്രത്തിലേക്കാണ് കൊണ്ടുപോവുക. ഒരാഴ്ച ഇവർ നിരീക്ഷണത്തിൽ കഴിയും. മിഷൻ കമാൻഡർ റീഡ് വൈസ്‍മാൻ, മിഷൻ പൈലറ്റ് വിക്ടർ ഗ്ലോവർ, മിഷൻ സ്‍പെഷലിസ്റ്റുകളായ ക്രിസ്റ്റീന കോക്ക്, ജെർമി ഹാൻസൻ എന്നിവർ ബുധനാഴ്ച അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ നാലുപേരുമായി സംസാരിച്ചു. രണ്ട് പേടകങ്ങളിൽ സഞ്ചരിക്കുന്നവർ ഇത്തരത്തിൽ ബഹിരാകാശത്ത് വച്ച് ആശയവിനിമയം നടത്തുന്നത് ഇതാദ്യമാണ്.ഏപ്രിൽ ഒന്നിനാണ് സംഘം ചന്ദ്രനെ ലക്ഷ്യമാക്കി യാത്ര ആരംഭിച്ചത്. ചന്ദ്രന്റെ മറുപുറത്തുനിന്നടക്കമുള്ള ആയിരക്കണക്കിന് ചിത്രങ്ങൾ സംഘം ഭൂമിയിലേക്ക് അയച്ചികഴിഞ്ഞു. ഗർത്തങ്ങൾ, ലാവാ പ്രവാഹങ്ങൾ, വിള്ളലുകൾ, ഗുഹകൾ തുടങ്ങിയവയുടെ ചിത്രങ്ങളുമുണ്ട് കൂട്ടത്തിൽ. അപ്പോളോ യുഗത്തിന് ശേഷം ചന്ദ്രൻ്റെ ഇത്രയും അടുത്തെത്തുന്ന ദൗത്യമാണിത്. അപ്പോളോ 13, 56 വർഷം മുന്നെ രചിച്ച റെക്കോർഡ് മറികടന്നാണ് നാസയുടെ ആർട്ടമിസ് ചരിത്ര നേട്ടം കൈവരിച്ചത്.The post 2026ന്റെ രണ്ടാം പകുതിയോടെ ‘ചാങ്’ഇ-7’ ചാന്ദ്ര പേടകം വിക്ഷേപിക്കാൻ ചൈന appeared first on Kairali News | Kairali News Live.