രാവിലെ ബ്രേക്ക് ഫാസ്റ്റിന് എന്തുണ്ടാക്കുമെന്ന ചിന്തയാണോ നിങ്ങ‍ളെ അലട്ടുന്നത്? എന്നാൽ ഇനി ആ ടെൻഷൻ വേണ്ട, രാവിലെ എളുപ്പത്തിലും വേഗത്തിലും തയ്യാറാക്കാൻ പറ്റുന്ന ഒരു പലഹാരത്തെ കുറിച്ചാണ് ഇനി പറയുന്നത്. നീർ ദോശയാണ് ഈ ഐറ്റം.നല്ല ടേസ്റ്റിയായ ഈ ദോശ മുതിർന്നവർക്ക് മാത്രമല്ല കുട്ടികള്‍ക്കും ഏറെ ഇഷ്ടമാകും. എങ്ങനെയാണ് നീർ ദോശ ഉണ്ടാക്കാമെന്ന് നോക്കാം.ആവശ്യമായ ചേരുവകൾഅരിപ്പൊടി – 1 കപ്പ് ( അരിപ്പൊടിക്ക് പകരം 4-5 മണിക്കൂർ കുതിർത്ത പച്ചരിയും ഉപയോഗിക്കാം)തേങ്ങ ചിരകിയത് – 1/2 കപ്പ്വെള്ളം – 1 1/2 മുതൽ 2 കപ്പ് വരെഉപ്പ് – ആവശ്യത്തിന്എണ്ണ – ആവശ്യത്തിന്തയ്യാറാക്കുന്ന വിധംആദ്യം ദോശയ്ക്ക് ആവശ്യമായ മാവ് തയ്യാറാക്കാം. ഇതിനായി അരിപ്പൊടിയോ കുതിർത്ത പച്ചരിയോ എടുക്കുക. അരിപ്പൊടിയാണ് ഉപയോഗിക്കുന്നതെങ്കിൽ ഒരു കപ്പ് വെള്ളം ചേർത്ത് കട്ടയില്ലാതെ നന്നായി മിക്സ് ചെയ്യണം. ഇനി കുതിർത്ത പച്ചരിയാണ് എടുക്കുന്നതെങ്കിൽ വെള്ളം ഊറ്റിക്കളഞ്ഞ് മിക്സിയുടെ ജാറിൽ ഇട്ട് നന്നായി അരച്ചെടുക്കണം.ALSO READ: ഓട്സ് ഇഷ്ടമല്ലാത്തവരും ക‍ഴിച്ചുപോകും ഈ ഓട്സ് ഓംലറ്റ്, ട്രൈ ചെയ്യാതെ പോകല്ലേഈ മാവിലേക്ക് ചിരകിയ തേങ്ങ, ആവശ്യത്തിന് ഉപ്പ് എന്നിവയ്ക്കൊപ്പം ബാക്കി വെള്ളവും ഒഴിച്ച് നന്നായി പത വരുന്നത് വരെ അരച്ചെടുക്കുക. മാവ് പാൽ പോലെ വളരെ നേർത്ത പരുവത്തിലായിരിക്കണം ഉണ്ടാകേണ്ടത്. മാവ് കട്ടിയാകാതിരിക്കാൻ ശ്രദ്ധിക്കണം.മാവ് റെഡിയായാൽ ചുട്ടെടുക്കാം. ഇതിനായി ഒരു നോൺസ്റ്റിക് പാനോ ദോശക്കല്ലോ അടുപ്പത്തുവെക്കാം. നന്നായി ചൂടാകുമ്പോള്‍ അല്പം എണ്ണ തടവിയ ശേഷം മാവ് കോരിയൊഴിച്ച് പാൻ ചുറ്റിക്കണം. സാധാരണ ദോശ പരത്തുന്നതുപോലെ തവി കൊണ്ട് നീർ ദോശ പരത്താൻ പാടില്ല. ശേഷം ഒരു പാത്രം കൊണ്ട് മൂടിവെച്ച് 2-3 മിനിറ്റ് വേവിക്കാം. ഈ ദോശ മറിച്ചിടേണ്ടതില്ല. ദോശയുടെ അരികുകൾ പാനിൽ നിന്ന് വിട്ടുതുടങ്ങുമ്പോൾ മാറ്റാം.The post നീർ ദോശ ഉണ്ടാക്കാൻ ഇത്ര എളുപ്പമോ? രാവിലെ എന്തുണ്ടാക്കുമെന്ന ടെൻഷൻ ഇനിവേണ്ട appeared first on Kairali News | Kairali News Live.