പെരിന്തൽമണ്ണ ദൃശ്യ കൊലക്കേസ്: പ്രതി ഒളിവിൽ കഴിഞ്ഞത് പേരുമാറ്റിയും ഫോൺ ഉപയോഗിക്കാതെയും, ഒടുവിൽ പാളി; വിനീഷിനെ പൊലീസ് പിടികൂടിയത് ഇങ്ങനെ

Wait 5 sec.

പെരിന്തൽമണ്ണ ദൃശ്യ കൊലക്കേസ് പ്രതി വിനീഷിനെ പൊലീസ് പിടികൂടിയത് അതിസഹാസികമായി. കെ. കെ. ചാർളി എന്ന പേരിലാണ് ഇയാള്‍ ഒളിവിൽ കഴിഞ്ഞിരുന്നത് എന്ന് പൊലീസ് പറഞ്ഞു. കുതിരവട്ടം മാനസിക ആരോഗ്യ കേന്ദ്രത്തിൽ നിന്ന് രക്ഷപെട്ടതിന് പിന്നാലെ മംഗലാപുരത്തേക്കാണ് പ്രതി പോയത്.മംഗലാപുരം, ദില്ലി, മുംബൈ എന്നിവിടങ്ങളിൽ വിനിഷ് ഒളിവിൽ കഴിഞ്ഞിരുന്നു. ആക്രി പെറുക്കിയും മത്സ്യതൊഴിലാളി ആയും വരുമാനം കണ്ടെത്തി. പൊലീസിന് പിടി നൽകാതിരിക്കാൻ മൊബൈൽ ഫോൺ ഉപയോഗം ഒഴിവാക്കി. അതേസമയം നാനൂറിലധികം സിസിടിവി വിഷ്വൽസ് ആണ് പൊലീസ് പരിശോധിച്ചത്.മഹാരാഷ്ടയിൽ പ്രതി ഉണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആഴ്ചകളോളം തങ്ങിയാണ് പ്രതിയെ പൊലീസ് പിടികൂടിയത്. മുംബൈ തുറമുഖത്തിൽ മത്സ്യത്തൊഴിലാളിയായി ജോലി ചെയ്യുന്നതിനിടെയാണ് അറസ്റ്റ്. കപ്പൽ മാർഗം വിദേശത്തേക്ക് കടക്കാനായിരുന്നു പദ്ധതി. എന്നാൽ ഇതിനിടെ പൊലീസിന്റെ വലയിലാവുകയായിരുന്നു.ALSO READ: നിതിന്‍ രാജിന്റെ മരണം: ഡോ. എം കെ റാമിനും ഡോ. സംഗീത നമ്പ്യാര്‍ക്കും അധ്യാപകരായി തുടരാൻ അർഹതയില്ല, ഇത് പുരോഗമന കേരളത്തിന് നാണക്കേട്: തോമസ് ഐസക്ക്കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്നും ശുചിമുറി തുരന്നാണ് പ്രതി വിനീഷ് രക്ഷപ്പെട്ടത്. ഇരുമ്പ് കമ്പി കൈവശപ്പെടുത്തി ദിവസങ്ങൾ എടുത്താണ് മാനസികാരോഗ്യ കേന്ദ്രത്തിലെ ചുമര് തുരന്നതെന്ന് പ്രതി പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. പ്രതിയെ കോഴിക്കോട് എത്തിച്ചു.കഴിഞ്ഞവർഷം ഡിസംബർ 28 -ാം തീയതിയാണ് പ്രതി വിനീഷ് കോഴിക്കോട് കുതിരവട്ടത്തെ മാനസിക ആരോഗ്യ കേന്ദ്രത്തിൽ നിന്ന് ചാടിപ്പോയത്. പൊലീസിന്റെ കൈയിൽ അകപ്പെടാതെ ഇരിക്കാൻ, അതീവ ജാഗ്രതയാണ് വിനീഷ് പുലർത്തിയത്. മുംബൈയിലേക്ക് കടന്ന ഇയാൾ പലവിധ ജോലികൾ ചെയ്ത് ഒളിവിൽ കഴിയുകയായിരുന്നു.പ്രതിയെ പിടികൂടാനായി പൊലീസ് അന്വേഷണം ശക്തമാക്കിയിരുന്നു. നാല് ഭാഷകളിൽ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി. മുംബൈലിൽ നിന്ന് പിടികൂടി, കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ഇയാളെ എത്തിച്ചപ്പോൾ, കുറ്റബോധത്തിന്റെ ഒരു ലാഞ്ചന പോലും പ്രതിയുടെ മുഖത്ത് ഉണ്ടായില്ല.ALSO READ: ചങ്ങനാശേരിയിൽ പടക്കം എറിഞ്ഞും വടിവാൾ വീശിയും ആക്രമണം നടത്തിയ ലഹരി സംഘം പിടിയിൽവിനീഷ് മൊബൈൽ ഫോൺ ഉപയോഗിക്കാത്തതും ബന്ധുക്കളെയോ സുഹൃത്തുക്കളെയോ ബന്ധപ്പെടാൻ ശ്രമിക്കാത്തതും പൊലീസിന് വലിയ വെല്ലുവിളി സൃഷ്ടിച്ചിരുന്നു. ഇങ്ങനെയിരിക്കെയാണ്, മുംബൈയിലുള്ള ഒരു ബന്ധുവിനെ ബന്ധപ്പെടാൻ വിനീഷ് ശ്രമിച്ചത്. അതോടെ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്. പൊലീസ് പിടികൂടാൻ എത്തുമ്പോൾ ഇയാൾ ബോട്ടിൽ മത്സ്യത്തൊഴിലാളിയായി ജോലി ചെയ്തു വരികയായിരുന്നു. 2021ലാണ് പ്രണയാഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന് വിനീഷ്, ദൃശ്യയെ കുത്തി കൊലപ്പെടുത്തിയത്. ഇത് രണ്ടാം തവണയാണ് മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് രക്ഷപ്പെടാൻ ഇയാൾ ശ്രമിച്ചത്. കഴിഞ്ഞ കുറച്ചു മാസങ്ങളായി, ദൃശ്യയുടെ ബന്ധുക്കൾ ഭീതിയോടെയാണ് കഴിഞ്ഞിരുന്നത്. പ്രതിയെ പിടികൂടിയതോടെ കുടുംബത്തിനും ആശ്വാസമായിരിക്കുകയാണ്.The post പെരിന്തൽമണ്ണ ദൃശ്യ കൊലക്കേസ്: പ്രതി ഒളിവിൽ കഴിഞ്ഞത് പേരുമാറ്റിയും ഫോൺ ഉപയോഗിക്കാതെയും, ഒടുവിൽ പാളി; വിനീഷിനെ പൊലീസ് പിടികൂടിയത് ഇങ്ങനെ appeared first on Kairali News | Kairali News Live.