ലൈഫ് മിഷൻ പദ്ധതിയിൽ വീട് നിഷേധിച്ചതായി വ്യാജ പ്രചരണം, പരാതി നൽകി എൽഡിഎഫ്. പഞ്ചായത്തിലെ ലൈഫ് ഗുണഭോക്തൃ പട്ടികയിൽ ഉൾപ്പെട്ടിരുന്നതായും എന്നാൽ അർഹരായിട്ടും തങ്ങൾക്ക് വീട് നിഷേധിച്ചും എന്ന തരത്തിലാണ് കീഴരിയൂർ പഞ്ചായത്തിലെ മനോജ് പ്രചാരണം നടത്തുന്നത്.കീഴരിയൂർ പഞ്ചായത്തിലെ പാറമ്മൽ വീട്ടിലെ മനോജ് എന്ന വ്യക്തി ആ പഞ്ചായത്തിലെ ലൈഫ് ഗുണഭോക്തൃ പട്ടികയിൽ ഉൾപ്പെട്ടിരുന്നതായി രേഖകൾ വ്യക്തമാക്കുന്നുണ്ട്. എന്നാൽ ഈ പറഞ്ഞ ഗുണഭോക്താവിന്റെ മകന് ഈ കാലയളവിൽ ഇന്ത്യൻ ആർമിയിൽ ജോലി ലഭിച്ചിരുന്നു. ആയതിനാലാണ് ഈ വ്യക്തിയ്ക്ക് ആനുകൂല്യം നൽകാൻ സർക്കാരിന് സാധിക്കാതെ വന്നത്.നിലവിലുള്ള സർക്കാർ ഉത്തരവ് പ്രകാരം റേഷൻ കാർഡിൽ ഉൾപ്പെട്ട കുടുംബാംഗത്തിനു സർക്കാർ അർധസർക്കാർ സെർവ്വീസ് പെൻഷൻ ലഭിച്ചാൽ ലൈഫ് ഭവന പദ്ധതി മാനദണ്ഡങ്ങൾ പ്രകാരം പ്രസ്തുത കുടുംബം ആനുകൂല്യം ലഭിക്കുന്നതിന് അർഹത നഷ്ടപ്പെടും എന്നത് മാനദണ്ഡങ്ങളിൽ വ്യക്തമായി തന്നെ പറഞ്ഞിട്ടുണ്ട്. എന്നാൽ ഈ കാര്യം മറച്ചു വെച്ച് കൊണ്ടാണ് പ്രസ്തുത വ്യക്തി ഇപ്പോൾ പ്രചാരണം നടത്തുന്നത്. തങ്ങൾക്ക് എതിരെ നടക്കുന്ന വ്യാജ പ്രചരണത്തിനെതിരെ എൽഡിഎഫ് പരാതി നൽകിയിട്ടുണ്ട്The post വീട് നിഷേധിച്ചതായി വ്യാജ പ്രചാരണം;പരാതി നൽകി എൽഡിഎഫ്,പട്ടികയിൽ നിന്ന് പുറത്തായത് ആർമിയിൽ ജോലി ലഭിച്ചതോടെ appeared first on Kairali News | Kairali News Live.