കൊലപാതക കേസിൽ പ്രതിയായിട്ടില്ലെന്ന അടൂർ യു ഡി എഫ് സ്ഥാനാർത്ഥി ശാന്തകുമാറിൻ്റെ വാദം പൊളിയുന്നു. ശാന്തകുമാറിനെതിരെ പൊലീസെടുത്ത എഫ് ഐ ആറിൻ്റെ കോപ്പി പുറത്തുവന്നു.കേസിൽ ശിക്ഷിക്കപ്പെട്ടിട്ടില്ലെങ്കിലും പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ശാന്തകുമാറായിരുന്നു ഒന്നാം പ്രതി. ശാന്തകുമാറിനെ കോടതി വെറുതെ വിട്ടത് യുഡിഎഫ് ഭരണ കാലത്തെ സ്വാധീനം ഉപയോഗിച്ചാണെന്നും കേസ് അട്ടിമറിച്ചതുമൂലമാണെന്ന് എൽ ഡി എഫ് പറഞ്ഞു. ALSO READ: ടിപി രാമകൃഷ്ണൻ്റെ ചിത്രം അമ്പലത്തിനൊപ്പം, ഫാത്തിമ തഹിലിയയുടെ ചിത്രം പള്ളിക്കൊപ്പവും; പേരാമ്പ്രയിൽ യുഡിഎഫ് വർഗീയ പ്രചാരണം നടത്തുന്നതായി പരാതിക‍ഴിഞ്ഞ ദിവസം തനിക്കെതിരെ കേസൊന്നുമില്ലെന്ന് പറഞ്ഞ് മാധ്യമങ്ങള്‍ക്ക് മുന്നിൽ വന്ന് പൊട്ടിക്കരഞ്ഞിരുന്നു. എന്നാൽ എഫ് ഐ ആർ പുറത്തുവന്നതോടുകൂടി സത്യാവസ്ഥ പുറത്തുവരികയാണ്. അതേസമയം, നിശബ്ദ പ്രചാരണ സമയത്ത് മാധ്യമങ്ങളിലൂടെ സംസാരിക്കുകയും വോട്ടർമാരെ സ്വാധീനിക്കാനും ശ്രമിച്ചതിന് ശാന്തകുമാറിനെതിരെ കേസെടുക്കാൻ ജില്ലാ കലക്ടർ നിർദേശം നൽകി. തെരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയെന്ന് ആരോപിച്ചാണ് കലക്ടർ നടപടിയെടുത്തത്. മാധ്യമങ്ങളോട് സംസാരിക്കരുതെന്ന ചട്ടo ലംഘിച്ചെന്നും കലക്ടർ പറഞ്ഞു.The post കൊലപാതക കേസിൽ പ്രതിയായിട്ടില്ലെന്ന യുഡിഎഫ് സ്ഥാനാർഥി ശാന്തകുമാറിൻ്റെ വാദം പൊളിയുന്നു; കേസിൽ ഒന്നാം പ്രതി, എഫ്ഐആർ പുറത്ത് appeared first on Kairali News | Kairali News Live.