പത്തനംതിട്ട | റിട്ടയേര്‍ഡ് ഹൈക്കോടതി ജഡ്ജി വി ജി അരുണിനെ ശബരിമല ഉന്നതാധികാര സമിതി ചെയര്‍മാനായി ഹൈക്കോടതി ദേവസ്വം ബഞ്ച് നിയോഗിച്ചു. ശബരിമല ഉന്നതാധികാര സമിതിയുടെ അധ്യക്ഷനായിരുന്ന റിട്ടയേര്‍ഡ് ജസ്റ്റിസ് സീരിജഗന്‍ മരണപ്പെട്ട സാഹചര്യത്തിലാണ് പുതിയ നിയമനം.കമ്മിറ്റിയുടെ തടസ്സമില്ലാത്ത പ്രവര്‍ത്തനം ഉറപ്പാക്കുന്നതിന്, ഒരു പുതിയ ചെയര്‍മാനെ നിയമിക്കേണ്ടത് അടിയന്തിരമായ ആവശ്യമാണെന്ന വിലയിരുത്തലിലാണ് നടപടി സ്വീകരിച്ചത്. 2009ലാണ് കോടതി ശബരിമല ഉന്നതാധികാര സമിതിയെ നിയോഗിച്ചത്. ശബരിമലയിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്കും പദ്ധതികളുടെ ഫണ്ട് വിനിയോഗത്തിനും നിര്‍വഹണത്തിനുമായി മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കണമെന്ന് സുപ്രീംകോടതിയാണ് നിര്‍ദേശം നല്‍കിയത്.