വോട്ടിന് പണം; റിപ്പോർട്ട് നൽകി കളക്ടർ:വൃദ്ധയുടെ മൊഴിയെടുത്ത് തിരഞ്ഞെടുപ്പ് ഫ്ലയിങ് സ്ക്വാഡ്

Wait 5 sec.

പാലക്കാട് ബിജെപി സ്ഥാനാർത്ഥി വോട്ടിന് പണം നൽകിയ സംഭവത്തിൽ പ്രതികരിച്ച് പാലക്കാട് ജില്ലാ കളക്ടർ. സംഭവത്തിൽ ജില്ലാ കളക്ടർ ഇലക്ഷൻ കമ്മീഷന് റിപ്പോർട്ട്‌ നൽകി. തിരഞ്ഞെടുപ്പ് ഫ്ലയിങ് സ്‌ക്വാഡ് വൃദ്ധയിൽ നിന്ന് മൊഴി എടുത്തതായാണ് റിപ്പോർട്ട്. പോലീസിനോടും ഈ വിഷയത്തിൽ റിപ്പോർട്ട്‌ തേടിയിട്ടുണ്ട്. 11ന് മുൻപ് വിഷയത്തിൽ റിപ്പോർട്ട്‌ നൽകാനാണ് ആവശ്യപ്പെട്ടത്.ശോഭാ സുരേന്ദ്രൻ്റെ നേതൃത്വത്തിൽ കണ്ണാടി മേഖലയിലാണ് പണം വിതരണം ചെയ്തത്. വീട്ടിലെത്തി പണം നൽകുന്ന വീഡിയോകളും പുറത്ത് വന്നു. ഇതിനിടെ ദൃശ്യങ്ങൾ പകർത്തിയവരെ ശോഭാ സുരേന്ദ്രൻ ഭീഷണിപ്പെടുത്തുകയും ചെയ്തു. അടിച്ച് കരണം പൊട്ടിക്കും എന്നാണ് ശോഭാ സുരേന്ദ്രൻ്റെ ഭീഷണി. വിവിധയിടങ്ങളിലായി 5000 രൂപ വീതം നൽകിയതായും വിവരങ്ങളും പുറത്തുവന്നു.The post വോട്ടിന് പണം; റിപ്പോർട്ട് നൽകി കളക്ടർ:വൃദ്ധയുടെ മൊഴിയെടുത്ത് തിരഞ്ഞെടുപ്പ് ഫ്ലയിങ് സ്ക്വാഡ് appeared first on Kairali News | Kairali News Live.