വിവാഹ വാഗ്ദാനം നൽകി ഒന്നര ലക്ഷം രൂപ തട്ടിയെടുത്തുവെന്ന് കെ എസ് യു കണ്ണൂർ ജില്ലാ പ്രസിഡൻ്റിനെതിരെ യുവതിയുടെ പരാതി. മാനസിക പീഡനവും സാമ്പത്തിക ചൂഷണവും നടത്തിയെന്ന് യുവതി പരാതിയിൽ ചൂണ്ടിക്കാട്ടി. എം സി അതുലിനെതിരെയാണ് മുൻ കെ എസ് യു പ്രവർത്തക കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയത്. കണ്ണൂർ വനിതാ പൊലീസ് എസ്ഐക്കാണ് അന്വേഷണ ചുമതലയുള്ളത്. പേരാവൂർ സ്വദേശിനിയാണ് പരാതി നൽകിയത്. കോളേജ് പഠനകാലത്താണ് ഇരുവരും തമ്മിൽ പ്രണയത്തിലാകുന്നതെന്ന് യുവതി പരാതിയിൽ പറയുന്നു. വിവാഹവാഗ്ദാനം നൽകി പലഘട്ടങ്ങളിലായി പണം വാങ്ങിയെന്ന് പരാതിയിൽ പറയുന്നു.ALSO READ: ടിപി രാമകൃഷ്ണൻ്റെ ചിത്രം അമ്പലത്തിനൊപ്പം, ഫാത്തിമ തഹിലിയയുടെ ചിത്രം പള്ളിക്കൊപ്പവും; പേരാമ്പ്രയിൽ യുഡിഎഫ് വർഗീയ പ്രചാരണം നടത്തുന്നതായി പരാതിഅതുലിന് മറ്റ് പല ബന്ധങ്ങളും ഉണ്ടായിരുന്നു. ഇതിന് പിന്നാലെ പ്രണയത്തിൽ നിന്ന് പിന്മാറി. പിന്നീട് പണം തിരിച്ച് ആവശ്യപ്പെട്ടപ്പോള്‍ ഭീഷണിപ്പെടുത്തുകയായിരുന്നു. പിന്നീടാണ് യുവതി കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകുന്നത്.The post മാനസിക പീഡനവും വിവാഹ വാഗ്ദാനം നൽകി ഒന്നര ലക്ഷം രൂപയും തട്ടി; കെ എസ് യു കണ്ണൂർ ജില്ലാ പ്രസിഡൻ്റിനെതിരെ യുവതിയുടെ പരാതി appeared first on Kairali News | Kairali News Live.