തൃശൂരിൽ കിറ്റ് വിതരണം നടത്തിയ ബിജെപി പ്രവർത്തകരെ പ്രതിചേർത്തില്ല;പ്രതിഷേധിച്ച് എൽഡിഎഫ് നേതാക്കൾ

Wait 5 sec.

വോട്ടർമാരെ സ്വാധീനിക്കാൻ തൃശൂരിൽ കിറ്റ് വിതരണം നടത്തി ബിജെപി പ്രവ‍ർത്തകരെ പ്രതി ചേർക്കാത്തതിൽ പ്രതിഷേധം. തെരഞ്ഞെടുപ്പ് പ്രചരണത്തിനായി ഉപയോ​ഗിക്കാൻ സൂക്ഷിച്ച നിലയിൽ കാച്ചേരിയിലെ അച്ചാർ കമ്പനിക്കകത്താണ് കിറ്റുകൾ കണ്ടെത്തിയത്.ബിജെപി നേതാക്കളെ പ്രതിചേർക്കാത്തതിൽ എൽഡിഎഫ് നേതാക്കളാണ് പ്രതിഷേധിച്ചത്. കളക്ടറെ കണ്ട് പരാതി ബോധിപ്പിക്കുന്നതിന് വേണ്ടി, എൽഡിഎഫ് സംഘം എത്തിയപ്പോൾ കളക്ടർ ജില്ലാ കളക്ടറേറ്റിൽ നിന്ന് മടങ്ങുകയായിരുന്നു എൽഡിഎഫ് സംഗമത്തുന്നതിന് അഞ്ച് മിനിട്ട് മുമ്പ് കളക്ടർ ഓഫീസ് വിട്ടതായി എൽഡിഎപ് പ്രവർത്തകർ വ്യക്തമാക്കുന്നു. ഇതോടെയാണ് ഇവർ ഓഫീസിനു മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചത്തൃശ്ശൂരിൽ വീണ്ടും കിറ്റ് വിവാദത്തിൽ മുങ്ങി ബിജെപി. കാച്ചേരിയിലെ അച്ചാർ കമ്പനിക്കകത്ത് കിറ്റുകൾ കണ്ടെത്തി. വിതരണത്തിനായി ബി ജെ പി തയ്യാറാക്കിയ കിറ്റുകളെന്നാണ് ആരോപണം. തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിച്ച ബിജെപി സ്ഥാനാർഥി അബിൻസിന്റെ സഹോദരൻ്റെ സ്ഥാപനത്തിലാണ് കിറ്റുകള്‍ കണ്ടെത്തിയത്.നേരത്തെ തൃശൂര്‍ ജില്ലയില്‍ ബിജെപിയുടെ നേതൃത്വത്തില്‍ കിറ്റു വിതരണത്തിനുള്ള ശ്രമം നടന്നിരുന്നു. വാടാനപ്പിള്ളി ചാമ്പ്യന്‍സ് എന്ന സ്ഥാപനത്തിൽ നാലായിരത്തിലധികം കിറ്റുകള്‍ തയ്യാറാക്കിയിരുന്നു. യുവമോര്‍ച്ച നേതാവ് ബഗീഷ് പൂരാടന്റെ നേതൃത്വത്തിലാണ് കിറ്റ് വിതരണത്തിനുള്ള ശ്രമം നടന്നതെന്നാണ് ആരോപണമുണ്ടായത്. സംഭവസ്ഥലത്ത് ബിജെപി വൈസ് പ്രസിഡന്റും നടനുമായ ദേവനും ഉണ്ടായിരുന്നു.The post തൃശൂരിൽ കിറ്റ് വിതരണം നടത്തിയ ബിജെപി പ്രവർത്തകരെ പ്രതിചേർത്തില്ല;പ്രതിഷേധിച്ച് എൽഡിഎഫ് നേതാക്കൾ appeared first on Kairali News | Kairali News Live.