വൈഭവ് സൂര്യവൻഷി ജസ്പ്രിത് ബുംറയ്ക്കെതിരെ ആക്രമിച്ചു തന്നെ കളിക്കുമെന്നു മുൻ ഇന്ത്യൻ പരിശീലകൻ

Wait 5 sec.

ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിനെതിരായ നിർണായക മത്സരത്തിന് മുന്നോടിയായി, ലോകോത്തര പേസർ ജസ്പ്രിത് ബുംറയെ നേരിടുമ്പോഴും രാജസ്ഥാൻ റോയൽസിനായി കളിക്കുന്ന യുവ പ്രതിഭ വൈഭവ് സൂര്യവൻഷി തന്റെ സ്വഭാവിക ആക്രമണശൈലി മാറ്റില്ലെന്ന് വ്യക്തമാക്കി മുൻ ഇന്ത്യൻ പരിശീലകൻ അനിൽ കുംബ്ലെ.”അവൻ ഭയമില്ലാത്തവനാണ്… അത് മാറുമെന്ന് ഞാൻ കരുതുന്നില്ല…അവൻ പന്ത് വായുവിൽ അടിക്കാൻ നോക്കുന്നു, ഒരിക്കലും അത് വെറുതെ തട്ടി ഇടാൻ നോക്കുന്നില്ല. മുൻനിര ബൗളർമാർക്കെതിരെ പോലും, അവൻ ആക്രമിക്കാൻ നോക്കുന്നു,” ” കുംബ്ലെ പറഞ്ഞു .Also Read: ഒരു സുവർണ്ണ കാലഘട്ടത്തിന് അന്ത്യം; ആരൺ റാംസി ഫുട്‌ബോളിനോട് വിടപറയുന്നുഎന്നാൽ സൂര്യവൻഷിക്ക് കാര്യങ്ങൾ എളുപ്പമാകില്ലെന്ന് മുൻ ദക്ഷിണാഫ്രിക്കൻ നായകൻ ഫാഫ് ഡു പ്ലെസിസ് പറഞ്ഞു. പരിചയസമ്പന്നരായ കളിക്കാർക്ക് പോലും ബുംറ ഒരു വെല്ലുവിളിയാണ് എന്ന് അദ്ദേഹം പറഞ്ഞു. “അദ്ദേഹം പുതിയ പന്ത് രണ്ട് വശങ്ങളിലേക്കും സ്വിംഗ് ചെയ്യുന്നു, മികച്ച സ്ലോ ബോൾ ഉണ്ട്, ബൗൺസർ നന്നായി ഉപയോഗിക്കുന്നു. നെറ്റ് സെഷനിൽ അദ്ദേഹത്തിനായി പ്ലാൻ ചെയ്യുന്നത് വളരെ ബുദ്ധിമുട്ടാണ്,” ഫാഫ് പറഞ്ഞു. മുംബൈ ഇന്ത്യൻസും രാജസ്ഥാൻ റോയൽസും തമ്മിലുള്ള ഈ പോരാട്ടത്തിൽ സൂര്യവൻഷിയും ബുംറയും തമ്മിലുള്ള ഏറ്റുമുട്ടൽ മത്സരത്തെ കൂടുതൽ ആവേശകരമാക്കുമെന്ന് ആരാധകർ പ്രതീക്ഷിക്കുന്നു.The post വൈഭവ് സൂര്യവൻഷി ജസ്പ്രിത് ബുംറയ്ക്കെതിരെ ആക്രമിച്ചു തന്നെ കളിക്കുമെന്നു മുൻ ഇന്ത്യൻ പരിശീലകൻ appeared first on Kairali News | Kairali News Live.