മന്ത്രിയുടെ പേരില്‍ വ്യാജ ഓഡിയോ; മാത്യു കുഴല്‍നാടനെ ഉടന്‍ അറസ്റ്റ് ചെയ്യണം: രാജു ഏബ്രഹാം

Wait 5 sec.

പത്തനംതിട്ട |  തെരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ മുമ്പ് മന്ത്രി കെ കൃഷ്ണന്‍ കുട്ടിയുടെ പേരില്‍ വ്യാജ ഓഡിയോ തയ്യാറാക്കി രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിച്ച മാത്യു കുഴല്‍നാടനെ അറസ്റ്റ് ചെയ്ത് തുറുങ്കിലടയ്ക്കണമെന്ന് സി പി എം ജില്ലാ സെക്രട്ടറി രാജു ഏബ്രഹാം ആവശ്യപ്പെട്ടു. ശബ്ദം തന്റേതല്ലെന്നും വ്യാജമാണെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് 50 കോടി വാടക നല്‍കി കെ പി സി സി കൊണ്ടുവന്ന കനഗോലുവും കെ പി സി സി നേതൃത്വവും കഴിഞ്ഞ ആറ് മാസക്കാലമായി നടത്തിക്കൊണ്ടിരിക്കുന്ന നുണ ബോംബുകളില്‍ അവസാനത്തേതാണ് കുഴല്‍നാടന്‍ പുറത്തുവിട്ടിരിക്കുന്നതെന്നും രാജു എബ്രഹാം പറഞ്ഞു.ഡാമുകളുള്ള നദികളിലും ഡാമുകള്‍ ഇല്ലാത്ത നദികളിലും അതിതീവ്ര മഴ കാരണം ഉണ്ടായ മഹാപ്രളയത്തില്‍ ഏതാണ്ട് കേരളം മുഴുവന്‍ മുങ്ങിപ്പോയതാണ്. സെന്‍ട്രല്‍ വാട്ടര്‍ കമ്മീഷനടക്കം വെള്ളപ്പൊക്കത്തിന്റെ കാരണം മഹാപ്രളയമാണെന്ന് 2018-ല്‍ തന്നെ വിശദാംശങ്ങള്‍ സഹിതം വ്യക്തമാക്കിയതാണ്. ഇന്ത്യയിലെ കാലാവസ്ഥയുമായി ബന്ധപ്പെട്ട എല്ലാ ഏജന്‍സികള്‍ക്കും ഇതേ നിലപാട് തന്നെയായിരുന്നു. തോട്ടപ്പള്ളി സ്പില്‍വേയും ഡാമുകളും ജലനിരപ്പുയര്‍ന്നതിനാല്‍ ഒരാഴ്ച മുമ്പു തന്നെ തുറന്നു വെച്ചിരുന്നു. 2021 മുതല്‍ നിയമസഭയില്‍ അംഗമായ കുഴല്‍നാടന്‍ ഒരുതവണ പോലും ഈ വിഷയം സഭയില്‍ ഉന്നയിച്ചിട്ടില്ല രാജു ഏബ്രഹാം പറഞ്ഞു.