കോഴിക്കോട് | കോഴിക്കോട് വാണിമേലില്‍ മൂന്ന് വയസുകാരനെ കുളത്തില്‍ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.നേപ്പാള്‍ സ്വദേശി മനോജ് ജാധരിയുടെ മകന്‍ പ്രിയാന്‍ഷ് ആണ് മരിച്ചത്.താറാവുകള്‍ക്ക് നീന്തിക്കുളിക്കാന്‍ ഉണ്ടാക്കിയ കുളത്തിലാണ് മൃതദേഹം കണ്ടെത്തിയത്. മരണത്തില്‍ ദുരൂഹത ഇല്ലെന്ന് പോലീസ് അറിയിച്ചു. മുങ്ങിമരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടത്തിലെ കണ്ടെത്തല്‍. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മാവൂര്‍ റോഡിലെ ശ്മശാനത്തില്‍ സംസ്‌കരിച്ചു.