അടൂർ അറുകാലികരിൽ മുൻ സിപിഐഎം ബ്രാഞ്ച് സെക്രട്ടറി രാധാകൃഷ്ണന് വെട്ടേറ്റു. തെരഞ്ഞെടുപ്പ് സ്ലിപ്പ് വിതരണത്തിനിടെ ആണ് ആക്രമണം ഉണ്ടായത്. തലയ്ക്കും കാലിനും പരിക്കേറ്റ രാധാകൃഷ്ണനെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോൺഗ്രസ് പ്രവർത്തകനായ അലക്സാണ് ആക്രമണം നടത്തിയതെന്ന് എൽഡിഎഫ് ആരോപിച്ചു.തെരഞ്ഞെടുപ്പ് പരസ്യപ്രചാരണം അവസാനിക്കുന്നതിന്റെ ഭാഗമായായി നടന്ന കൊട്ടിക്കലാശത്തിനിടെ ഇടതുപക്ഷ പ്രവർത്തകർക്കെതിരെ പരക്കെയുള്ള ആക്രമണങ്ങൾആണ് യുഡിഎഫിന്റെയും ബിജെപിയുടെയും പ്രവർത്തകർ അഴിച്ചുവിട്ടത്. ഇടതുപക്ഷത്തിന് ലഭിക്കുന്ന വലിയ ജനപിന്തുണയിൽ ഉള്ള അസ്വസ്ഥതയാണ് വലതുപക്ഷത്തിന്റെ അക്രമണങ്ങൾക്ക് പിന്നിൽ.Also Read: തെരഞ്ഞെടുപ്പ് ജോലിക്ക് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് വോട്ടവകാശം വിനിയോഗിക്കാനുള്ള സൗകര്യം അടിയന്തരമായി ഉറപ്പുവരുത്തണം; എം വി ഗോവിന്ദന്‍ മാസ്റ്റര്‍കണ്ണൂർ അഴിക്കോട് കൊട്ടിക്കലാശത്തിനിടെ സിപിഐഎം പ്രവർത്തകർക്ക് നേരെ ലീഗ് അഴിച്ചുവിട്ട ആക്രമണത്തിൽ നാല് സിപിഐഎം പ്രവർത്തകർക്ക് പരിക്കേറ്റു. കോവളം മണ്ഡലത്തിലെ കല്ലിയൂരിൽ കൊട്ടികലാശത്തിനിടെ ബിജെപി പ്രവർത്തകർ സംഘർഷം സൃഷ്ടിച്ചതിനെ തുടർന്ന് ഒരു വനിതയ്ക്ക് തലയ്ക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു.The post അടൂരിൽ കോൺഗ്രസ് അതിക്രമം; മുൻ സിപിഐഎം ബ്രാഞ്ച് സെക്രട്ടറിക്ക് വെട്ടേറ്റു appeared first on Kairali News | Kairali News Live.