നിതിൻ രാജിന്റെ മരണത്തിൽ ദലിത് പീഢന നിരോധന നിയമപ്രകാരം കേസെടുക്കണം; പട്ടികജാതി ക്ഷേമസമിതി സംസ്ഥാന കമ്മിറ്റി

Wait 5 sec.

അഞ്ചരക്കണ്ടി ദന്തൽ കോളേജ് ഒന്നാം വർഷം ബിരുദ വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവം ഞെട്ടിക്കുന്നതും അത്യന്തം ദൗർഭാഗ്യകരവുമാണെന്നും കുറ്റക്കാർക്കെതിരെ പട്ടികജാതി പട്ടികവർഗ്ഗ പീഡന നിരോധന നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്യണമെന്നും പട്ടികജാതി ക്ഷേമസമിതി സംസ്ഥാന കമ്മിറ്റി. സ്ഥാപനത്തിന്റെ അധികാരികളുടെയും വിദ്യാർത്ഥികളുടെയും ഭാഗത്ത് നിന്നുണ്ടായ കടുത്ത ജാതി വിവേചനവും അധിക്ഷേപവുമാണ് മരണ കാരണമായതെന്ന കുടുംബത്തിന്റെ പരാതി ഏറെ ഗൗരവമുള്ളതാണെന്നും പട്ടികജാതി ക്ഷേമസമിതി സംസ്ഥാന കമ്മിറ്റി.ക്ലാസ്‌ മുറിയിലും സ്റ്റാഫ്റൂമിലും വച്ച് അധ്യാപകർ നടത്തിയ കൂട്ട അധിക്ഷേപങ്ങളെക്കുറിച്ച് നിതിൻ രാജ് സുഹൃത്തിനോട് പറയുന്ന ശബ്ദ സന്ദേശമടക്കം അന്വേഷണ വിധേയമാക്കേണ്ടതാണെന്നും പ്രസ്താവനയിൽ പറയുന്നു. തന്റെ മകനെ പുഴുത്ത പട്ടി എന്ന് പോലും വിളിച്ചിരുന്നു എന്ന് കൊല്ലപ്പെട്ട വിദ്യാർത്ഥിയുടെ അമ്മ വെളിപ്പെടുത്തുന്നത് കേരളീയ പൊതുസമൂഹത്തെ ഞെട്ടിക്കുന്നതാണെന്നും.ALSO READ; http://‘ക്ലാസ്സിൽ ബോഡി ഷേമിങ്ങും കളിയാക്കലുകളും പതിവ്’; നിതിൻ രാജിന്റെ മരണത്തിൽ യുവജന കമ്മീഷൻ സ്വമേധയാ കേസെടുത്തു നിതിൻ രാജിന്റെ മരണത്തിൽ സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശനമായ നടപടി സ്വീകരിക്കണമെന്ന് പി കെ എസ് സംസ്ഥാന പ്രസിഡന്റ് വണ്ടിത്തടം മധുവും സെക്രട്ടറി വി പൊന്നു കുട്ടനും പ്രസ്താവനയിൽ അഭ്യർത്ഥിച്ചു.The post നിതിൻ രാജിന്റെ മരണത്തിൽ ദലിത് പീഢന നിരോധന നിയമപ്രകാരം കേസെടുക്കണം; പട്ടികജാതി ക്ഷേമസമിതി സംസ്ഥാന കമ്മിറ്റി appeared first on Kairali News | Kairali News Live.