ആ‌‍‌ർഎസ്എസ് വാർഷിക പരിപാടി സംഘടിപ്പിച്ചതിൽ പ്രതിഷേധിച്ചു; ദില്ലി ബി ആർ അംബേദ്കർ കോളേജിൽ എസ്എഫ്ഐ പ്രവർത്തകർക്ക് മർദ്ദനം

Wait 5 sec.

ദില്ലി ബി ആർ അംബേദ്കർ കോളേജിൽ എസ്എഫ്ഐ പ്രവർത്തകർക്ക് മർദ്ദനം. കോളേജിൻ്റെ പുറത്ത് നിന്ന് വന്ന ആർഎസ്എസ് പ്രവർത്തകരാണ് എസ്എഫ്ഐ പ്രവർത്തകരെ മർദ്ദിച്ചത്. ആർഎസ്എസിന്റെ നൂറാം വാർഷികവുമായി ബന്ധപ്പെട്ട് കോളേജിൽ ആർഎസ്എസ് പരിപാടി സംഘടിപ്പിച്ചു, കോളേജ് അധികൃതർ സംഘടിപ്പിച്ച പരിപാടിക്കെതിരെ എസ്എഫ്ഐ പ്രവർത്തകർ പ്രതിഷേധിച്ചാണ് മർദ്ദനത്തിന് കാരണം.എസ്എഫ്ഐ പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ആർഎസ്എസിന്റെ വാർഷിക പരിപാടികൾ കോളേജുകളിൽ നടത്തുന്നതിനെതിരെ എസ്എഫ്ഐ വലിയ പ്രതിഷേധമാണ് നടത്തുന്നത്. ALSO READ;ജോലിക്ക് പകരം ഭൂമി കേസിൽ ലാലു പ്രസാദ് യാദവിനു തിരിച്ചടി; സിബിഐ എഫ്ഐആർ റദ്ദാക്കണമെന്ന ആവശ്യം കോടതി തള്ളിനിരവധി കോളേജുകളിൽ പരിപാടി സംഘടിപ്പിക്കുന്നുണ്ട്. സംഘർഷത്തിനിടയിൽ ആർഎസ്എസ് പ്രവർത്തകർ എസ്എഫ്ഐ പ്രവർത്തകരുടെ മുഖത്തടിക്കുന്നതിന്റെ ദൃശ്യങ്ങളടക്കം പുറത്തുവന്നിട്ടുണ്ട്.The post ആ‌‍‌ർഎസ്എസ് വാർഷിക പരിപാടി സംഘടിപ്പിച്ചതിൽ പ്രതിഷേധിച്ചു; ദില്ലി ബി ആർ അംബേദ്കർ കോളേജിൽ എസ്എഫ്ഐ പ്രവർത്തകർക്ക് മർദ്ദനം appeared first on Kairali News | Kairali News Live.