സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് ചൂട് ശമിച്ചതിന്റെ ഇടവേളയിൽ വൈറലായി സ്വന്തം മക്കളോടൊപ്പം വീഡിയോ ഗെയിം കളിക്കുന്ന മന്ത്രിയും ഇടതുപക്ഷത്തിന്റെ ബേപ്പൂർ മണ്ഡലത്തിലെ സ്ഥാനാർത്ഥിയുമായ പി എ മുഹമ്മദ് റിയാസ്. സ്വന്തം ഫേസ്ബുക് പേജിൽ അദ്ദേഹം ഇട്ട പോസ്റ്റാണ് സോഷ്യൽമീഡിയയിൽ ചർച്ചവിഷയമാക്കുന്നത്.രണ്ടു മക്കളോടുമൊപ്പം വീട്ടിൽ ഇരുന്നു പ്രശസ്ത ഓൺലൈൻ ഗെയിമായ “ഫിഫ” ഫുട്ബോൾ കളിക്കുന്ന ചിത്രമാണ് മന്ത്രി ഇട്ടത്. “മക്കൾസിനൊപ്പം വീട്ടിൽഇഷ്ടപെട്ട ‘ഫിഫ’പോരാട്ടം” എന്നൊരു തലക്കെട്ടും അദ്ദേഹം ഫേസ്ബുക് പോസ്റ്റിനു നൽകി. ഇന്ന് ഉച്ചയ്ക്ക് ഇട്ട പോസ്റ്റിനു വലിയ പിന്തുണയാണ് ലഭിച്ചിരിക്കുന്നത്. എതിരാളിയെ തെരഞ്ഞെടുപ്പ് ഗോദയിൽ മലർത്തിയടിച്ചിട്ടുള്ള ഇരുപ്പ് കണ്ടില്ലേ എന്ന മട്ടിലുള്ള അനവധി രസകരമായ കമന്റുകളാണ് പോസ്റ്റിനു താഴെയുള്ളതു. ഇതിനകം ആയിരക്കണക്കിന് ഷെയറും ലൈക്കും പോസ്റ്റിനു ലഭിച്ചു കഴിഞ്ഞു. ബേപ്പൂരിൽ നിലമ്പൂർ മുൻ എംഎൽഎ ആയ പിവി അൻവർ ആണ് യുഡിഎഫിന്റെ സ്ഥാനാർത്ഥി. തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിനുള്ള വൻ ജനപിന്തുണ കണ്ടു പതറിയ യുഡിഎഫ്, ബിജെപി, ജമാഅത്തെ ഇസ്ലാമി മുതലായ സംഘടനകളെ കൂട്ടുപിടിച്ചാണ് ഇടതുപക്ഷത്തിനെതിരെ പോരാടാനിറങ്ങിയിരിക്കുന്നത്.The post തെരഞ്ഞെടുപ്പ് ഇടവേളയിൽ വീഡിയോ ഗെയിം; വൈറൽ ആയി മന്ത്രി പിഎ മുഹമ്മദ് റിയാസിന്റെ പോസ്റ്റ് appeared first on Kairali News | Kairali News Live.