പോളിംഗ് കണക്കുകൾ വെളിപ്പെടുത്തിയത് നാല് ദിവസങ്ങൾക്ക് ശേഷം, ശതമാന കണക്ക് മാത്രമാണ് നൽകിയതെന്ന് എം വി ജയരാജൻ. വോട്ട് ചെയ്തവരുടെ എണ്ണം ഇതുവരെ പുറത്ത് വിട്ടിട്ടില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്ന ആയിരക്കണക്കിന് പേർക്ക് വോട്ട് ചെയ്യാനായില്ല പോസ്റ്റൽ ബാലറ്റ് ലഭിക്കാത്തതിനാലാണ് വോട്ട് ചെയ്യാൻ കഴിയാത്തത്. വോട്ട് നിഷേധിക്കപ്പെട്ടതിൻ്റെ പൂർണ്ണ ഉത്തരവാദിത്തം തിരഞ്ഞെടുപ്പ് കമ്മീഷനാണെന്നും അദ്ദേഹം വ്യക്തമാക്കി.ALSO READ; വനിതാ സംവരണം: ഏകപക്ഷീയമായ ഭേദഗതികളുമായി മുന്നോട്ടുപോകുന്നതിൽ വിയോജിപ്പുണ്ട്; ഡോ. ജോൺ ബ്രിട്ടാസ് എം പിവോട്ട് നിഷേധിക്കപ്പെട്ടവർക്ക് വോട്ട് ചെയ്യാൻ അവസരം നൽകണം.വോട്ടെണ്ണലിന് മുൻപ് വോട്ട് ചെയ്യാൻ അവസരം നൽകണം. ഫെസിലിറ്റേഷൻ സെൻ്ററിൽ വോട്ട് ചെയ്യാൻ സംവിധാനം ഒരുക്കണമെന്നും എം വി ജയരാജൻ വ്യക്തമാക്കി.The post പോളിംഗ് കണക്കുകൾ വെളിപ്പെടുത്തിയത് നാല് ദിവസങ്ങൾക്ക് ശേഷം,വോട്ട് ചെയ്തവരുടെ എണ്ണം ഇതുവരെ പുറത്തുവിട്ടിട്ടില്ല; എം വി ജയരാജൻ appeared first on Kairali News | Kairali News Live.