ഹൈദരാബാദ് | സിനിമകളിൽ മാത്രം കണ്ടുവരുന്ന അത്യാധുനിക സംവിധാനങ്ങൾ ഉപയോഗിച്ച് ട്രാഫിക് നിയമങ്ങൾ ലംഘിക്കാൻ ശ്രമിച്ച ഡോക്ടർ ഹൈദരാബാദിൽ പോലീസ് പിടിയിലായി. ഹൈദരാബാദിലെ ജൂബിലി ഹിൽസിൽ ശനിയാഴ്ച രാത്രി നടന്ന സാധാരണ വാഹന പരിശോധനക്കിടെയാണ് സംഭവം. ഗൗതം റെഡ്ഡി എന്ന ഡോക്ടറാണ് തന്റെ ആഡംബര കാറായ ബി എം ഡബ്ല്യുവിൽ ജെയിംസ് ബോണ്ട് സിനിമകളെ അനുസ്മരിപ്പിക്കുന്ന വിധത്തിലുള്ള നമ്പർ പ്ലേറ്റ് ഫ്ലിപ്പിംഗ് സിസ്റ്റം ഘടിപ്പിച്ച് പോലീസിനെ കബളിപ്പിക്കാൻ ശ്രമിച്ചത്.മദ്യപിച്ച് വാഹനം ഓടിക്കുന്നുണ്ടോ എന്ന് പരിശോധിക്കാനായി പോലീസ് വാഹനം തടഞ്ഞപ്പോൾ നിമിഷങ്ങൾക്കുള്ളിൽ റിമോട്ട് കൺട്രോൾ ഉപയോഗിച്ച് കാറിന്റെ നമ്പർ പ്ലേറ്റ് മാറ്റുകയായിരുന്നു. തെലങ്കാന രജിസ്ട്രേഷനിലുള്ള ടി എസ് 9 എഫ് ക്യു 9999 എന്ന നമ്പറിന് പകരം ഡി എൽ 6 സി എം 7097 എന്ന ഡൽഹി രജിസ്ട്രേഷൻ നമ്പറാണ് കാറിൽ തെളിഞ്ഞത്. ഡിജിറ്റൽ സർവൈലൻസ് ക്യാമറകളെയും ഇ ചലാനുകളെയും വെട്ടിക്കാനാണ് ഇത്തരം ഒരു സംവിധാനം വാഹനത്തിൽ ഒരുക്കിയത്.പരിശോധനയിൽ ഡോക്ടറുടെ രക്തത്തിലെ മദ്യത്തിന്റെ അളവ് 137 എം ജി ആയി കണ്ടെത്തി. നിയമപരമായ പരിധി 30 എം ജി ആയിരിക്കെയാണ് ഇത്രയും ഉയർന്ന അളവിൽ മദ്യപിച്ചതായി കണ്ടെത്തിയത്. തെലങ്കാന രജിസ്ട്രേഷൻ നമ്പർ ഇയാളുടെ തന്നെ മറ്റൊരു വാഹനത്തിന്റേതാണെന്ന് പോലീസ് തിരിച്ചറിഞ്ഞു. സ്വകാര്യ കാർ ഡെക്കർ യൂണിറ്റിൽ നിന്നാണ് ഇത്തരം നിയമവിരുദ്ധമായ മാറ്റങ്ങൾ വരുത്തിയതെന്ന് കരുതപ്പെടുന്നു. സംഭവത്തിൽ വഞ്ചനയ്ക്കും ആൾമാറാട്ടത്തിനുംSummaryA doctor named Gautham Reddy was apprehended in Hyderabad’s Jubilee Hills for driving a BMW equipped with a remote-controlled flipping number plate to evade surveillance. When stopped for a breathalyzer test, he switched the vehicle’s Telangana plate to a Delhi registration in seconds. He was booked for cheating and drunk driving after his blood alcohol level was found to be nearly five times over the legal limit.