ബൈ​ക്ക് കാ​റു​മാ​യി കൂ​ട്ടി​യി​ടി​ച്ച് യുവാവിന് ദാരുണാന്ത്യം

Wait 5 sec.

കൊല്ലം| കൊല്ലം ഏഴാംമൈലില്‍ ബൈക്ക്  കാറുമായി കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. മണ്ണടി ചരുവിള പുത്തൻവീട്ടിൽ ഷാനവാസിന്റെയും സീനത്തിന്റെയും മകന്‍ അംജത് (23) ആണ് മരിച്ചത്.കൊല്ലം–പത്തനംതിട്ട അതിർത്തിയായ ഏഴാംമൈൽ ജംഗ്ഷനിൽ ഇന്നലെ രാത്രി ഒമ്പതരയോടെയാണ് അപകടമുണ്ടായത്‌. സീനത്തും മകൻ അംജത്തും സിനിമാപറമ്പിലുള്ള സഹോദരന്റെ വീട്ടിലേക്ക് പോകുന്നതിനിടെയാണ് ഇവർ സഞ്ചരിച്ച ബൈക്ക് മലനട റോഡിൽ നിന്നെത്തിയ കാറുമായി കൂട്ടിയിടിച്ചത്.ഗുരുതരമായി പരുക്കേറ്റ ഇരുവരെയും ഭരണിക്കാവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അംജത്തിന്റെ ജീവൻ രക്ഷിക്കാനായില്ല. സീനത്ത് ചികിത്സയിൽ തുടരുകയാണ്.അപകടത്തിൽ കാർ ഓടിച്ചിരുന്ന കൊല്ലം അയത്തിൽ കുറ്റിച്ചിറ തണൽവീട്ടിൽ ഹരികുമാർ (42)നെ പോലീസ് അറസ്റ്റ് ചെയ്തു. ഗതാഗത നിയന്ത്രണ സംവിധാനങ്ങൾ ഇല്ലാത്തതിനാൽ തിരക്കേറിയ ഏഴാംമൈൽ ജംഗ്ഷനിൽ അപകടങ്ങൾ പതിവാണെന്ന നാട്ടുകാരുടെ ആക്ഷേപവും ഉയരുന്നുണ്ട്.