അരനൂറ്റാണ്ടിനിപ്പുറം മനുഷ്യരെ വഹിച്ച് ചന്ദ്രനെ ചുറ്റി ആ‍‍ർട്ടിമെസ് 2 ഭൂമിയിലെത്തി. 4 യാത്രികർ അടങ്ങുന്ന പേടകം 5.37നാണ് യുഎസിലെ കാലിഫോർണിയയ്ക്ക് സമീപം പസഫിക് സമുദ്രത്തിലിറങ്ങിയത്. അപ്പോളോ ദൗത്യത്തിന് ശേഷം ഏറ്റവും വലിയ കുതിപ്പിന്റെ അവസാനമാണിത്. യുഎസിൽ നിന്നുള്ള റീഡ് വൈസ്മാൻ, വിക്ടർ ഗ്ലോവ‍ർ, ക്രിസ്റ്റീന കുക്ക്, കാനഡക്കാരൻ ജെറമി ഹാൻസൻ എന്നിവരാണ് തിരികെയെത്തിയത്. മണിക്കൂറിൽ ഏകദേശം 40,000 കിലോമീറ്റ‍ർ വേഗതയിലാണ് ഓറിയോൺ പേടകം ഭൂമിയിൽ പ്രവേശിച്ചത്. ഈ സമയത്ത് പേടകത്തിന് ചുറ്റും 2800 ഡിഗ്രി സെൽഷ്യസ് വരെ ചൂട് അനുഭവപ്പെട്ടു. ദൗത്യത്തിന്റെ അവസാനം പേടകത്തിന്റെ ക്രൂ ക്യാപ്സൂൾ വേർപ്പെട്ട് തീഗോളമായി ഭൂമിയിൽ പ്രവേശിച്ചു.The post വെൽക്കം ഹോം ! ഭൂമിയെ തൊട്ട് ആർട്ടിമെസ് 2 appeared first on Kairali News | Kairali News Live.