നസ്ലിൻ നായകനായെത്തുന്ന മോളിവുഡ് ടൈംസിലെ എന്ന ചിത്രത്തിലെ ഗാനം കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ഇതുവരെ കാണാത്ത ലുക്കിലും സ്റ്റെലിലുമാണ് നെസ്ലിൻ ഈ ചിത്രത്തിൽ എത്തുന്നത്. ഗാനത്തിൽ നസ്ലിന്റെ ഡാൻസ് ശ്രദ്ധ നേടുന്നു. ആദ്യമായി നസ്ലിൻ ഇങ്ങനെ ഡാൻസ് ചെയ്യുന്നത് എന്നൊരു പ്രത്യേകത കൂടിയുണ്ട് ഗാനത്തിന്.നസ്ലിൻ ഗാനത്തിലെ ചുവടുകൾക്ക് വേണ്ടി നന്നായി പ്രയത്നിച്ചിട്ടുണ്ടെങ്കിലും ആദ്യമായി ചെയ്യുന്നതിന്റെ പോരാമയ്കൾ ഉണ്ടെന്നാണ് സോഷ്യൽ മീഡിയയിലൂടെ പുറത്തുവരുന്ന അഭിപ്രായം. ഡാൻസിന് ഒരു ഫ്ലോ ഇല്ലെനും ക്രമേണ മെച്ചപ്പെട്ടോളും എന്നെല്ലാമാണ് വീഡിയോയ്ക്ക് താഴെ വരുന്ന കമന്റ്.ചെറിയ സ്റ്റെപ്പുകളിൽ ഫ്ലോയുണ്ട് എന്നാൽ വലിയ സ്റ്റെപ്പുകളിലേക്ക് വരുമ്പോൾ ഫ്ലോ നഷ്ടപ്പെടുന്നുവെന്നും കമന്റ്സിൽ പ്രേക്ഷകർ പറയുന്നു. നെസ്ലിന്റെ പെർഫോമൻസിനെ ഷെയിൻ നിഗത്തിന്റേതുമായി താരതമ്യം ചെയ്യുന്നതും കാണാം. നെസ്ലിന് പകരം ഷെയിൻ നിഗം ഗാനത്തിന് ചുവടു വച്ചിരുന്നെങ്കിൽ നന്നായേനെ എന്നാണ് സോഷ്യൽ മീഡിയയിലെ കമന്റ്.മലയാളത്തിൽ ഇന്ന് ഏറ്റവും കൂടുതൽ മാർക്കറ്റുള്ള യുവ നടന്മാരിൽ ഒരാളാണ് നെസ്ലിൻ. പ്രേമലു എന്ന ചിത്രത്തിന്റെ വിജയത്തിന് പിന്നാലെയാണ് താരത്തിന്റെ മാർക്കറ്റ് ഉയർന്നത്. സിനിമയ്ക്കുള്ളിലെ സിനിമാക്കഥയുമായി എത്തുന്ന ചിത്രമാണ് മോളിവുഡ് ടൈംസ്. നെസ്ലിന് പുറമേ സംഗീത് പ്രതാപ്, ഷറഫുദ്ധീൻ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.The post ഡാൻസ് അങ്ങ് വഴങ്ങുന്നില്ലല്ലോ; മോളിവുഡ് ടൈംസ് സിനിമയിലെ ഡാൻസിന് നസ്ലിന് വിമർശനം appeared first on Kairali News | Kairali News Live.