മഹാരാഷ്ട്രയില്‍ ഗ്യാ​സ് സി​ലി​ണ്ട​ർ പൊ​ട്ടി​ത്തെ​റി​ച്ച് മൂ​ന്ന് മ​ര​ണം

Wait 5 sec.

മുംബൈ| മഹാരാഷ്ട്രയിലെ താനെയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് മൂന്ന് പേര്‍ മരിച്ചു. വെള്ളിയാഴ്ച രാത്രി എട്ടരയ്ക്ക് ഇന്ദ്രലോക് കോളനിയിലാണ് ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് തീപിടുത്തമുണ്ടയാത്. ഓടും തിണിയും കൊണ്ടു നിര്‍മിച്ച 30 ഓളം വീടുകള്‍ തീപിടുത്തത്തില്‍ കത്തി നശിച്ചു.തീപിടുത്തത്തിനിടെ നിരവധി ഗ്യാസ് സിലിണ്ടറുകളും പൊട്ടിത്തെറിച്ചു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഫയര്‍ഫോഴ്‌സ് ഒരു മണിക്കൂറോളം പരിശ്രമിച്ച ശേഷമാണ് തീ നിയന്ത്രണവിധേയമാക്കിയത്.24 സിലിണ്ടറുകള്‍ നീക്കം ചെയ്തു. മരിച്ച മൂന്ന് പേരുടെയും മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ കഴിയാത്ത വിധം കത്തിക്കരിഞ്ഞ നിലയിലായാണ്. തീപിടിത്തത്തിന്റെ കാരണം ഇതുവരെ കണ്ടെത്തിയിട്ടില്ല.