‘വിജയ് സാറിൻ്റെ അവസാന സിനിമആഘോഷിക്കുവാൻ നമ്മള്‍ അർഹരല്ലേ?’; പൂജ ഹെഗ്ഡെ

Wait 5 sec.

ദളപതി വിജയ് നായകാനായ ‘ജനനായകൻ്റെ’ വ്യാജ പതിപ്പ് ക‍ഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. എച്ച് ഡി പ്രിൻ്റുകളാണ് ആദ്യം ഓണ്‍ലൈനുകളിൽ പുറത്തിറങ്ങിയത്. പിന്നാലെ തെലുങ്കിലെയും തമി‍ഴിലെയും അഭിനേതാക്കള്‍ നിരാശ പ്രകടിപ്പിച്ച് രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ചിത്രത്തിലെ അഭിനേതാവായ നടി പൂജ ഹെഗ്ഡെയും പ്രതികരിച്ചിരിക്കുന്നത്. ചിത്രം ലീക്കായതിന് പിന്നാലെ പൂജ ഹെഗ്ഡെ നിരാശ പ്രകടിപ്പിച്ച് രംഗത്തെത്തി. ഇൻസ്റ്റാഗ്രാം സ്റ്റോറിയിലാണ് നടി തൻ്റെ വിഷമം പങ്കുവെച്ചത്.നടിയുടെ ഇൻസ്റ്റാഗ്രാം സ്റ്റോറി ഇങ്ങനെ;“എൻ്റെ പ്രിയപ്പെട്ട പ്രേക്ഷകരേ, ഒരു സിനിമ എണ്ണപ്പെടാൻ ക‍ഴിയാത്ത മണിക്കൂറുകള്‍ക്കൊടുവിലാണ് നിർമിക്കപ്പെടുന്നത്. നിങ്ങള്‍ക്ക് ഏറ്റവും നല്ല അനുഭവം നൽകുന്നതിനായി നിരവധി പേരുടെ കഷ്ടപ്പാട് ഈ ചിത്രത്തിന് പിന്നിലുണ്ട്. ചിത്രത്തിൻ്റെ വ്യാജപതിപ്പ് പുറത്തുവന്നത് വളരെയധികം ഖേദകരമാണ്. ചിത്രത്തിന് വേണ്ടി രാവും പകലും കഷ്ടപ്പെട്ടവരുള്‍പ്പെടെ ഖേദിക്കുന്നുണ്ട്.വ്യാജപതിപ്പ് ഷെയർ ചെയ്യപ്പെട്ടത് വളരെയധികം സങ്കടം തന്നെയാണ്. വിജയ് സാറിൻ്റെ അവസാന ചിത്രം ബിഗ് സ്ക്രീനിൽ കാണാൻ നാം അർഹരല്ലേ? അതുകൊണ്ട് കാത്തിരിക്കൂ… പൈറസിയെ പ്രോത്സാഹിപ്പിക്കാതിരിക്കൂ… അതുകൊണ്ടാണ് സിനിമയും കലയും ജീവിച്ചു പോകുന്നത്. സമയമാകുമ്പോള്‍ ചിത്രം പുറത്തുവരും”. പൂജ ഹെഗ്ഡെ കുറിച്ചു.ജനനായക‍ൻ ജനുവരിയിൽ റിലീസ് ചെയ്യാനിരുന്നതാണ്. എന്നാൽ സിബിഎഫ്സിയുടെ അനുമതി ലഭിക്കാത്തതാണ് ചിത്രം റിലീസാകുന്നത് വൈകുന്നത്.The post ‘വിജയ് സാറിൻ്റെ അവസാന സിനിമ ആഘോഷിക്കുവാൻ നമ്മള്‍ അർഹരല്ലേ?’; പൂജ ഹെഗ്ഡെ appeared first on Kairali News | Kairali News Live.