ഒറ്റപ്പാലം| വിനോദയാത്രയ്ക്കിടെ കര്‍ണാടകയിലെ ചിക് മംഗളൂരുവില്‍ കാണാതായ 15കാരി ശ്രീനന്ദയുടെ സംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയായി. ഉച്ചയ്ക്ക് 1.45ഓടെ തിരുവില്വാമല പാമ്പാടി ഐവര്‍മഠം ശ്മശാനത്തിലാണ് സംസ്‌കാര ചടങ്ങുകള്‍ നടന്നത്. അപകടം നടന്ന് അഞ്ച് ദിവസത്തിനുശേഷം ഇന്ന് രാവിലെയാണ് 15 വയസുകാരി ശ്രീനന്ദയുടെ മൃതദേഹം നാട്ടിലെത്തിച്ചത്.ഇന്നലെ രാവിലെ നടത്തിയ തെരച്ചിലില്‍ 12 മണിയോടെയാണ് ശ്രീനന്ദയുടെ മൃതദ്ദേഹം കണ്ടെത്തിയത്. 1500 അടി താഴ്ചയില്‍ നിന്നാണ് ശ്രീനന്ദയുടെ മൃതദേഹം ലഭിച്ചത്. കാണാതായി നാലാം ദിവസത്തിലാണ് മൃതദേഹം കണ്ടെത്തിയത്. മാണിക്യ ധാര വ്യൂ പോയിന്റിന് താഴെ ഭാഗത്തെ താഴ്വാരത്താണ് മൃതദേഹം കണ്ടെത്തിയത്.ചൊവ്വാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് പാലക്കാട് കടമ്പഴിപ്പുറത്ത് നിന്ന് 40 അംഗ സംഘത്തിനൊപ്പം എത്തിയ ശ്രീനന്ദയെ കാണാതാകുന്നത്. ബാബാ ബുധന്‍ ഗിരിയിലെ മാണിക്യധാര വെള്ളച്ചാട്ടത്തിന് സമീപത്ത് നിന്നാണ് ശ്രീനന്ദയെ കാണാതായത്.