കേരളം ചരിത്ര വിധിയെഴുതാൻ നാളെ പോളിംഗ് ബൂത്തിലേക്ക്. രാവും പകലുമില്ലാത്ത 23 ദിവസം നീണ്ട തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണത്തിനാണ് ഇന്നലെ വൈകിട്ട് വിരാമമായത്. ആവേശം വാനോളമുയർത്തിയ കൊട്ടിക്കലാശമാണ് സംസ്ഥാനമെമ്പാടും ദൃശ്യമായത്. ഓരോ മുന്നണികളുടെയും കരുത്ത് വിളിച്ചോതിയ കലാശക്കൊട്ടിൽ കേരത്തിലെ തെരുവുകളാകെ ചുവന്നു തുടുത്തു. റോഡ് ഷോയും റാലികളും കലാപരിപാടികളുമായി നാടിനെ ഇളക്കിമറിച്ചായിരുന്നു പരസ്യപ്രചാരണം സമാപിച്ചത്. നിശബ്ദ പ്രചരണ ദിവസമായ ഇന്ന് പരമാവധി വോട്ടർമാരിലേക്ക് എത്താനാണ് നേതാക്കൾ ശ്രമിക്കുന്നത്. പരസ്യപ്രചാരണത്തിന്റെ ആദ്യഘട്ടം മുതൽ ലഭിച്ച മുൻതൂക്കം അവസാന ലാപ്പ്വരെ നിലനിർത്തനായതിന്റെ ആവേശത്തിലാണ് എൽഡിഎഫ്.ALSO READ: തെരഞ്ഞെടുപ്പ് ജോലിക്ക് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് വോട്ടവകാശം വിനിയോഗിക്കാനുള്ള സൗകര്യം അടിയന്തരമായി ഉറപ്പുവരുത്തണം; എം വി ഗോവിന്ദന്‍ മാസ്റ്റര്‍ഇരുപത്തി മൂന്ന് ലക്ഷത്തോളം വരുന്ന വോട്ടർമാരുടെ മനസിനെ ആവേശത്തിലാഴ്ത്തിയായിരുന്നു പാലക്കാട് ജില്ലയിലെ കൊട്ടിക്കലാശം. പന്ത്രണ്ട് നിയമസഭാ മണ്ഡലത്തിലും വൻ പ്രചാരണപരിപാടികളോടെയാണ് കൊട്ടികലാശം പൂർത്തിയായത്. എല്ലാവരും ഉറ്റ് നോക്കുന്ന പാലക്കാട് മണ്ഡലത്തിൽ എൻ.എം.ആർ റസാക്കിന്റെ നേതൃത്വത്തിൽ നൂറ് കണക്കിന് പ്രവർത്തകർ ജാഥയിൽ അണിനിരന്നു. തൃത്താലയിൽ മന്ത്രി എം.ബി രാജേഷിനും ആവേശ്വജലമായ കൊട്ടികലാശം. പട്ടാമ്പിയിൽ കൊട്ടികലാശത്തിനിടെ ഉണ്ടായ ആക്രമണത്തിൽ മൂന്ന് എൽഡിഎഫ് പ്രവർത്തകർക്കും പോലീസിനും പരിക്കേറ്റു. മലമ്പുഴ,ചിറ്റൂർ,തരൂർ, ആലത്തൂർ, നെന്മാറ,കോങ്ങാട്,ഷൊർണ്ണൂർ,ഒറ്റപ്പാലം തുടങ്ങി ഇടതുകോട്ടകളിലും ചെങ്കോട്ടി ആഘോഷം ഉച്ഛസ്ഥായിലായി.ALSO READ: കൊട്ടിക്കലാശത്തിനിടെ ലീഗ്, കോൺഗ്രസ് ആക്രമണം; സിപിഐഎം പ്രവർത്തകർക്ക് പരിക്ക്എറണാകുളം ജില്ലയിലെ കലാശക്കൊട്ടുകളെല്ലാം അക്ഷരാർത്ഥത്തിൽ ചെങ്കടലായി മാറുകയായിരുന്നു. എൽഡിഎഫിനായി ആയിരങ്ങൾ കലാശക്കൊട്ടിൽ പങ്കെടുത്തു. ശക്തികേന്ദ്രങ്ങളിൽ യുഡിഎഫും എൻഡിഎയും ആവേശം തീർത്തു. ജില്ലയിലെ പതിനാല് മണ്ഡലങ്ങളിലും ഇടത് പ്രവർത്തകർ അവേശം തീർത്തു. കളമശ്ശേരി മണ്ഡലത്തിൽ ഇടത് പ്രചരണത്തിന്റെ ഭാഗമായി റാപ്പർ വേടനും പ്രവർത്തകർക്ക് പ്രചോദനമായി എം സ്വരാജും കലാശക്കൊട്ടിൽ അണിചേർന്നു. തൃശൂർ ജില്ലയിൽ ഓരോ മണ്ഡലങ്ങളിലും വൻ ആഘോഷത്തോടെയാണ് കൊട്ടിക്കലാശം സമാപിച്ചത്.13 മണ്ഡലങ്ങളിലും ഇടതുപക്ഷം വലിയ വിജയം നേടുമെന്ന് ഉറപ്പിച്ചു കഴിഞ്ഞു. ആവേശകരമായ കലാശക്കൊട്ടോടെ ഇടുക്കിയിൽ പരസ്യ പ്രചാരണത്തിന് കൊടിയിറങ്ങി. കഴിഞ്ഞ തവണ നഷ്ടപ്പെട്ട തൊടുപുഴ അടക്കം ജില്ലയിലെ മുഴുവൻ സീറ്റുകളും ഇക്കുറി നേടാൻ കഴിയുമെന്നാണ് എൽ.ഡി.എഫിൻ്റെ ആത്മവിശ്വാസം. 2021ലെ തെരഞ്ഞെടുപ്പിൽ 5ഇൽ 4 സീറ്റുകളും LDF നേടിയിരുന്നു തൊടുപുഴ മാത്രമാണ് നഷ്ടപ്പെട്ടത് ഇപ്രാവശ്യം ജില്ലയിലേ മുഴുവൻ സീറ്റുകളും നേടുന്നതിനുള്ള പരിശ്രമത്തിലാണ് ഇടതുമുന്നണി നേതാക്കളും പ്രവർത്തകരും ഉള്ളത്.The post ചരിത്ര വിധിയെഴുതാൻ കേരളം നാളെ പോളിംഗ് ബൂത്തിലേക്ക്; ഇന്ന് നിശബ്ദ പ്രചാരണം; അവസാനവട്ട വോട്ടുറപ്പിക്കാൻ സ്ഥാനാർഥികൾ appeared first on Kairali News | Kairali News Live.