അസം വിധിയെഴുതാൻ നാളെ പോളിംഗ് ബൂത്തിലേക്ക്. രാവും പകലുമില്ലാത്ത നീണ്ട തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം അവസാനിച്ചു. 126 നിയമസഭാ മണ്ഡലങ്ങളിലേക്ക് ഒറ്റ ഘട്ടമായാണ് തെരഞ്ഞെടുപ്പ് നടക്കുക. തുടർഭരണം ലക്ഷ്യമിട്ട് ബിജെപിയും അധികാരത്തിലെത്താൻ കോൺഗ്രസും തമ്മിൽ വാശിയേറിയ പോരാട്ടത്തിനാണ് സംസ്ഥാനം ശക്തിയാകുന്നത്.ഇതിനിടയിൽ, മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയുടെ ഭാര്യയ്ക്കെതിരെ കോൺഗ്രസ് നേതാവ് പവൻ ഖേര ഉന്നയിച്ച ആരോപണം രാഷ്ട്രീയ നാടകങ്ങൾക്ക് കാരണമായി.ALSO READ: കൈക്കൂലി വാങ്ങിയതിന് തെളിവില്ല; കുറ്റക്കാരെന്ന് വിധിച്ച എഞ്ചിനീയർമാരെ 23 വർഷങ്ങള്‍ക്കിപ്പുറം കുറ്റവിമുക്തമാക്കി ദില്ലി ഹൈക്കോടതി അടിസ്ഥാനരഹിതമായ ആരോപണമെന്ന് ചൂണ്ടിക്കാട്ടി ഭാര്യ റിനിക്കി ശർമ്മ നൽകിയ പരാതിയിൽ അസം പോലീസ് പവൻ ഖേരയുടെ ദില്ലിയിലെ വസതിയിലെത്തി പരിശോധന നടത്തി. ALSO READ: കാത്തിരുന്ന് കാത്തിരുന്ന് കണ്ണുകഴച്ചു; രേവന്ത് റെഡ്ഡി സർക്കാരിൻ്റെ വാഗ്ദാനങ്ങളുടെ ‘പെരുമഴ’യിൽ മുങ്ങി ജനം, ഒടുവിലോ..!അറസ്സ് ഉണ്ടായേക്കുമെന്ന അഭ്യൂഹങ്ങൾക്കിടയിൽ ഇന്ന് പവൻ ഖേര അസമിലെത്തും. ഹിമന്തയുടെ ഭാര്യക്ക് മൂന്ന് രാജ്യങ്ങളിലായി പാസ്പോർട്ടുകൾ ഉണ്ടെന്നും വിദേശ രാജ്യങ്ങളിൽ അനധികൃത ആസ്തിയുണ്ടെന്നുമായിരുന്നു ആരോപണം.The post അസം നാളെ പോളിംഗ് ബൂത്തിലേക്ക്; പരസ്യപ്രചാരണം പൂർത്തിയായി appeared first on Kairali News | Kairali News Live.