കൊല്‍ക്കത്ത| പരിശോധനയ്ക്കായി നിലത്തിറക്കിയ ഇന്‍ഡിഗോ വിമാനത്തില്‍ നിയന്ത്രണം വിട്ട കാറ്ററിങ് വാഹനം ഇടിച്ചു. കൊല്‍ക്കത്ത വിമാനത്താവളത്തിലെ പാര്‍ക്കിങ് ബേ നമ്പര്‍ 51ലാണ് സംഭവം. അപകടത്തില്‍ വിമാനത്തിന് ചെറിയ കേടുപാടുകള്‍ സംഭവിച്ചു. വിമാനത്തിന്റെ എഞ്ചിനിലാണ് കാറ്ററിങ് വാഹനം ഇടിച്ചത്. 6E 6663 എന്ന വിമാനത്തിനാണ് കേടുപാടുകള്‍ സംഭവിച്ചത്. വിമാനത്തിന്റെ സമഗ്രമായ പരിശോധനയും ആവശ്യമായ അറ്റകുറ്റപണികളും നടക്കുകയാണെന്ന് ഇന്‍ഡിഗോ അധികൃതര്‍ അറിയിച്ചു.കഴിഞ്ഞ ഫെബ്രുവരിയില്‍ രണ്ട് പാസഞ്ചര്‍ എയര്‍ക്രാഫ്റ്റുകളുടെ ചിറകുകള്‍ തമ്മില്‍ മുംബൈ വിമാനത്താവളത്തില്‍ വച്ച് ഉരസിയിരുന്നു. ഇന്‍ഡിഗോ ഫ്ളൈറ്റ് 6E 791, എയര്‍ ഇന്ത്യ ഫ്ളൈറ്റ് AI 2732 എന്നിവയാണ് തമ്മിലുരസിയത്.