പാലക്കാട് | വാളയാര്‍ ആള്‍ക്കൂട്ട കൊലപാതക കേസിലെ പ്രതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.വിനോദ് എന്നയാളാണ് മരിച്ചത്. വീടിന് സമീപത്തെ പറമ്പിലാണ് ഇയാളെ മരിച്ച നിലയില്‍ കണ്ടെത്തിയത്.കേസില്‍ വീണ്ടും ഹാജരാകാന്‍ ആവശ്യപ്പെട്ടതോടെയാണ് സ്വയം ജീവനൊടുക്കിയത്. വിനോദ് ഒഴികെ മറ്റ് പ്രതികളുടെ ജാമ്യം റദ്ദാക്കിയിരുന്നു.