വനിതാ സംവരണ ഭേദഗതി ബിൽ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള കേന്ദ്രനീക്കമാണെന്നും അത് അംഗീകരിക്കാനാകില്ലെന്ന് സി പി ഐ എം പോളിറ്റ് ബ്യൂറോ. പുതിയ ഭേദഗതി ഏകപക്ഷീയമെന്ന് പ്രസ്താവനയിലൂടെ പറഞ്ഞു. വനിതാ സംവരണത്തെ സെൻസസുമായും മണ്ഡല പുനർനിർണ്ണയവുമായുംബന്ധിപ്പിക്കുന്ന കേന്ദ്ര നീക്കത്തിനെതിരെയാണ് സിപിഐഎം പോളിറ്റ് ബ്യൂറോ രംഗത്തെത്തിയത്.പാർലമെന്റിലും നിയമസഭകളിലും സ്ത്രീകൾക്ക് മൂന്നിലൊന്ന് സീറ്റുകളിൽ സംവരണം നടപ്പിലാക്കണമെന്ന നിലപാട് സിപിഐഎമ്മിൻ്റേതാണ്. അതിനാലാണ് ചില എതിർപ്പുകൾ ഉണ്ടായിരുന്നിട്ടും 2023ലെ ബില്ലിനെ പിന്തുണച്ചത്. പക്ഷേ രണ്ട് വർഷം കഴിഞ്ഞിട്ടും സെൻസസ് നടപടികളോ ഡീലിമിറ്റേഷൻ കമ്മീഷൻ രൂപീകരണമോ തുടങ്ങയില്ലെന്നും പ്രസ്താവനയിൽ പറഞ്ഞു.ALSO READ: വനിതാ സംവരണ ബിൽ പാസാക്കാനുള്ള പ്രത്യേക പാർലമെൻ്റ് സമ്മേളനത്തിന് മുന്നോടിയായുള്ള ഒരുക്കം; കോൺഗ്രസ് പ്രവർത്തക സമിതി യോഗം ഇന്ന്സീറ്റ് വർദ്ധവിലൂടെ പ്രത്യാഘാതമുണ്ടാകും. ഈ വിഷയത്തിൽ രാഷ്ട്രീയ പാർട്ടികളുമായി വിശാലമായ കൂടിയാലോചനകൾ നടത്തണം. സെൻസസിൽ നിന്നും മണ്ഡല പുനർനിർണയത്തിൽ നിന്നും വനിതാ സംവരണത്തെ വേർപെടുത്താൻ ഭരണഘടനാ ഭേദഗതി കൊണ്ടുവരികയെന്നും എന്നാൽ അതിനുള്ള രാഷ്ട്രീയ ഇച്ഛാശക്തി മോദി സർക്കാരിനില്ലെന്നും സിപിഐഎം പോളിറ്റ് ബ്യൂറോ പറഞ്ഞു.The post വനിതാ സംവരണ ഭേദഗതി ബിൽ: തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള കേന്ദ്രനീക്കം അംഗീകരിക്കാനാകില്ല; പുതിയ ഭേദഗതി ഏകപക്ഷീയമെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ appeared first on Kairali News | Kairali News Live.