ലക്നൗവിന്റെ സൂപ്പർ മുകള്‍ ചൗധരി: ചര്‍ച്ചയായി അര്‍ജുൻ തെണ്ടുല്‍ക്കറുടെ വാക്കുകള്‍

Wait 5 sec.

ഐപിഎല്ലിലെ ഇന്നലത്തെ സെൻസേഷണല്‍ സ്റ്റാര്‍ ആയിരുന്നു ലക്നൗ സൂപ്പര്‍ ജയിന്റ്സിന്റെ മുകള്‍ ചൗധരി. ട്വിസ്റ്റുക‍ള്‍ നിറഞ്ഞ സീറ്റ് എഡ്ജ് ത്രില്ലര്‍ പോലെയായിരുന്നു ഇന്നലെത്തെ കൊൽക്കത്ത ലക്നൗ മത്സരം. 27 പന്തുകളിൽ നിന്നും 54 റൺസ് അടിച്ച മുകള്‍ ചൗധരിയായിരുന്നു ലക്നൗവിന്റെ ഇന്നലെത്തെ സൂപ്പര്‍ സ്റ്റാര്‍.ഇന്നലെ വരെ ക്രിക്കറ്റ് ലോകത്തിന് അത്ര സുപരിചിതനല്ലാത്ത അണ്‍ക്യാപ്പിഡ് താരമായിരുന്നു മുകള്‍ ചൗധരി. ഇന്നലത്തെ സിക്സുകളുടെ ഘോഷയാത്രയുടെ അകമ്പടിയോടെ മുകള്‍ ചൗധരി നടത്തിയ പ്രകടനം ആ പേര് കായിക പ്രേമികളുടെ ഇടയില്‍ ചര്‍ച്ചയായി. മുകള്‍ ചൗധരി ചര്‍ച്ചയായതു പോലെ തന്നെ ഇപ്പോള്‍ ചര്‍ച്ചയാകുകയാണ് ചൗധരിയെ പറ്റി അര്‍ജുൻ തെണ്ടുല്‍ക്കര്‍ പറഞ്ഞ വാക്കുകളും.Also Read: മുകുൾ ചൗധരി തകർത്തു! കൊൽക്കത്തയ്‌ക്കെതിരെ ലക്നൗ സൂപ്പർ ജയന്റ്സിനു മൂന്ന് വിക്കറ്റ് വിജയംലക്നൗ ടീമിലെ ഏറ്റവും അപകടകാരിയായ താരം ആരാണെന്ന ചോദ്യത്തിന് അര്‍ജുൻ നല്‍കിയ മറുപടി മുകള്‍ ചൗധരിയുടെ പേരായിരുന്നു. മുകുളിന്റെ ബാറ്റിങ് മികവിനെ പറ്റി പല സമയത്തും അര്‍ജുൻ തെണ്ടുല്‍ക്കര്‍ വാചാലനാകുകയുമുണ്ടായിരുന്നു. അതിമനോഹരമായ ഷോട്ടുകളാണ് മുകള്‍ കളിക്കുന്നതെന്നും. മികച്ച രീതിയിൽ സിക്സറുകൾ നേടാൻ സാധിക്കുന്ന താരമാണ് മുകള്‍ എന്നുമായിരുന്നു അര്‍ജുൻ പറഞ്ഞിരുന്നത്.The post ലക്നൗവിന്റെ സൂപ്പർ മുകള്‍ ചൗധരി: ചര്‍ച്ചയായി അര്‍ജുൻ തെണ്ടുല്‍ക്കറുടെ വാക്കുകള്‍ appeared first on Kairali News | Kairali News Live.