‘ജനനായകൻ’ ചോർന്നു; ലീക്കായത് മൂന്ന് മണിക്കൂർ നീളമുള്ള എച്ച് ഡി പതിപ്പ്, പിന്നിൽ തെരഞ്ഞെടുപ്പോ ?

Wait 5 sec.

തമിഴ് രാഷ്ട്രീയത്തിലേക്ക് ചുവടുവെച്ച നടൻ വിജയ് അവസാനമായി അഭിനയിക്കുന്ന ചിത്രമായ ‘ജനനായകൻ’ റിലീസ് ചെയ്യുന്നതും കാത്ത് ആരാധകർ ഇരിക്കാൻ തുടങ്ങിയിട്ട് മാസങ്ങളായി. എന്നാൽ പല കാരണങ്ങൾ കൊണ്ട് അത് നടന്നില്ല. അതിനിടെ ഇപ്പോഴിതാ ചിത്രത്തിന്റെ എച്ച് ഡി പതിപ്പ് തന്നെ ലീക്ക് ആയിരിക്കുകയാണ്. മൂന്ന് മണിക്കൂർ ദൈർഘ്യമുള്ള സിനിമയുടെ പ്രധാന ഭാഗങ്ങൾ പല പാർട്ടുകളായി മുറിച്ചാണ് സമൂഹമാധ്യമങ്ങളിലൂടെ നിലവിൽ പ്രചരിക്കുന്നത്.സിനിമയുടെ ഇൻട്രോ സീനുകളും ക്ലൈമാക്‌സും ഉൾപ്പെടെയുള്ള ഏറ്റവും നിർണായകമായ സീനുകളാണ് ഇത്തരത്തിൽ ചോർന്നിരിക്കുന്നത്. ഇത് അണിയറപ്രവർത്തകരെയും ആരാധകരെയും ഒരുപോലെ ആണ് ഞെട്ടിച്ചിരിക്കുന്നത്. സിനിമയുടെ എഡിറ്റിങ് ടേബിളിൽ നിന്നാണ് ദൃശ്യം ചോർന്നതെന്നും അഭ്യൂഹങ്ങളുണ്ട്. സംഭവത്തിനെതിരെ ഇതിനകം വിജയ് ആരാധകരും രംഗത്തെത്തിയിട്ടുണ്ട്. പ്രചരിച്ചുകൊണ്ടിരിക്കുന്ന ഭാഗങ്ങൾ എത്രയും പെട്ടെന്ന് ഇന്റർനെറ്റിൽ നിന്നും നീക്കം ചെയ്യണം എന്നാണ് അവരുടെ അഭിപ്രായം. ഇത്തരത്തിൽ ചിത്രത്തിന്റെ ഭാഗങ്ങൾ ചോർത്തിയവർക്കെതിരെ നടപടിയെടുക്കാനും ചിത്രത്തിൻറെ നിർമാതാക്കളായ കെവിഎൻ പ്രൊഡക്ഷൻസിനോട് ആരാധകർ പറയുന്നുണ്ട്. എക്സിൽ നിന്നും വിഡിയോയുടെ ഭാഗങ്ങൾ നീക്കം ചെയ്യാൻ വേണ്ട നടപടികൾ ചിത്രത്തിൻറെ അണിയറ പ്രവർത്തകരും ആരംഭിച്ചിട്ടുണ്ടെന്നാണ് നിലവിൽ ലഭിക്കുന്ന റിപ്പോർട്ടുകൾ.ALSO READ: സ്മൃതി മന്ദാന – പലാഷ് മുച്ചൽ വിവാഹം ഉടൻ? വീഡിയോ വൈറൽഅതേസമയം ഈ സമയത്ത് തന്നെ ചിത്രം ചോർന്നതിനു പിന്നിൽ വ്യക്തമായ ഗൂഢാലോചന ഉണ്ടെന്നാണ് ഒരു വിഭാഗം ആരാധകർ പറയുന്നത്. നന്ദമൂരി ബാലകൃഷ്ണ നായകനായ ‘ഭഗവന്ത് കേസരി’യുടെ ഔദ്യോഗിക റീമേക്ക് ആണ് എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ഈ ചിത്രം. തമിഴ്‌നാട് തെരഞ്ഞെടുപ്പ് അടുത്തിരിക്കെ വിജയ് അധ്യക്ഷനായ പാർട്ടിയായ ടിവികെയുടെ പ്രമോഷനുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചിത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന കാരണത്താൽ രാഷ്ട്രീയ പ്രേരണയിലാണ് ചിത്രം തടഞ്ഞുതെന്ന ആരോപണം വിജയ് ആരാധകർ അടക്കം ഉന്നയിച്ചിരുന്നു. അതിനെ ശരിവയ്ക്കുന്ന തരത്തിലാണ് നിലവിൽ ചിത്രത്തിന്റെ ലീക്കായ ക്ലിപ്പുകളിൽ നിന്ന് ലഭിക്കുന്ന വിശദാംശങ്ങൾ.പൊങ്കൽ റിലീസ് ആയിട്ടായിരുന്നു ചിത്രം ജനുവരി 9-ന് തിയേറ്ററുകളിലെത്തുമെന്നു അറിയിച്ചിരുന്നത്. എന്നാൽ സെൻസർ ബോർഡ് സർട്ടിഫിക്കറ്റ് നൽകാൻ വിസമ്മതിച്ചതാണ് റിലീസ് നീളാൻ കാരണമായത്. ചിത്രത്തിന് ‘യു/എ’ സർട്ടിഫിക്കറ്റ് നൽകണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവ് മദ്രാസ് ഹൈക്കോടതി റദ്ദാക്കിയതോടെ സിനിമയുടെ റിലീസ് അനിശ്ചിതത്വത്തിലായി. എന്തായാലും നിലവിൽ പുറത്തുവന്ന ഭാഗങ്ങളിൽ പോലും ആരാധകർ വിമർശനം ഉന്നയിക്കുന്നുണ്ട്. താരത്തിന്റെ അവസാന ചിത്രമായി കൊട്ടിയാഘോഷിച്ച് ഇറക്കുമ്പോൾ അതിൽ കുറച്ചെങ്കിലും മാറ്റം വരുത്താമായിരുന്നു എന്നാണ് പലരുടെയും അഭിപ്രായം.The post ‘ജനനായകൻ’ ചോർന്നു; ലീക്കായത് മൂന്ന് മണിക്കൂർ നീളമുള്ള എച്ച് ഡി പതിപ്പ്, പിന്നിൽ തെരഞ്ഞെടുപ്പോ ? appeared first on Kairali News | Kairali News Live.