ഇരിപ്പ് ശരിയല്ലെങ്കിൽ തലച്ചോറിന് പണി കിട്ടും: പഠനം

Wait 5 sec.

ഇരിക്കുന്ന രീതി തലച്ചോറിന്റെ പ്രവർത്തനത്തെ ബാധിക്കുമെന്ന് പുതിയ പഠനം. അമേരിക്കൻ ജേണൽ ഓഫ് പ്രിവന്റീവ് മെഡിസിനിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇരിക്കുന്ന രീതി തലച്ചോറിനെ ബാധിക്കുമെന്ന് പറയുന്നത്.ടിവിയും മറ്റും കണ്ടുകൊണ്ട് നിഷ്ക്രിയമായി ഇരിക്കുന്നത് ഡിമൻഷ്യ ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് പഠനത്തിൽ പറയുന്നത്. അതേ സമയം ഇരുന്നു കൊണ്ട് വായിക്കുക, ഗെയിം കളിക്കുക അങ്ങനെ മാനസികമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരാണെങ്കിൽ ഡിമൻഷ്യ സാധ്യത കുറയുമെന്നും പഠനത്തിൽ പറയുന്നു.Also Read: കൊളസ്ട്രോള്‍ നിയന്ത്രിച്ച് ഹെൽത്തിക്കുട്ടനായിരിക്കണോ? ഈ ടിപ്പുകള്‍ ഒന്ന് പരീക്ഷിച്ച് നോക്കൂ…35 നും 64നും ഇടയിൽ പ്രയമുള്ള 20,811 ആളുകളെയാണ് പഠനത്തിനായി വിധേയമാക്കിയത്. ഉദാസീനമായി ഇരിക്കുന്നവരിൽ മറവി രോഗം വരാനുള്ള സാധ്യത കൂടുതലാണെന്നാണ് പഠനത്തിൽ കണ്ടെത്തിയിരിക്കുന്നത്.ഇരിക്കുമ്പോൾ തലച്ചോറ് എങ്ങനെയാണ് നമ്മൾ ഉപയോ​ഗിക്കുന്നത് എന്നത് വൈജ്ഞാനിക പ്രവർത്തനത്തിന്റെ നിർണായക ഘടകമാണെന്നും പഠനത്തിൽ സൂചിപ്പിക്കുന്നു.Also Read: വീട്ടിലെ ഫാൻ വൃത്തിയാക്കിയില്ലെങ്കിൽ പണി പാളും; ഈ ‍ട്രിക്ക് ഒന്ന് നോക്കൂ, സം​ഗതി എളുപ്പമാകുംപ്രവർത്തികൾ ഒന്നും ചെയ്യാതെ ഇരിക്കുന്നതും ഡിമൻഷ്യ വരാനുള്ള സാധ്യതയെയും പറ്റി മാത്രമാണ് പഠനത്തിൽ പറയുന്നത്. കൂടുതൽ നേരം വെറുതെ ഇരിക്കുന്നത് ഹൃദയ സംബന്ധമായ അസുഖങ്ങൾ, ടൈപ്പ് 2 പ്രമേഹം, വിഷാദം മുതലായ അസുഖങ്ങൾ വരാനുള്ള സാധ്യത വർധിപ്പിക്കുമെന്ന് മുൻകാല പഠനങ്ങൾ സൂചിപ്പിക്കുന്നുണ്ട്.ഈ വിവരങ്ങൾ അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമല്ല)The post ഇരിപ്പ് ശരിയല്ലെങ്കിൽ തലച്ചോറിന് പണി കിട്ടും: പഠനം appeared first on Kairali News | Kairali News Live.