സർക്കാർ അനുകൂല മനോഭാവം ജനങ്ങളെ നയിച്ചു 2021ലെ ട്രെൻഡ് കേരളത്തിൽ ആവർത്തിക്കും; സജി ചെറിയാൻ

Wait 5 sec.

തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് വ്യക്തമായ ഭൂരിപക്ഷം ലഭിക്കുമെന്ന് സജി ചെറിയാൻ. സർക്കാർ അനുകൂല മനോഭാവമാണ് ജനങ്ങളെ തെരഞ്ഞെടുപ്പിൽ നയിച്ചതെന്ന് സജി ചെറിയാൻ വ്യക്തമാക്കി. തുടർ ഭരണത്തിന്റെ ഗുണം ജനങ്ങൾ അനുഭവിച്ചു ഇടതുപക്ഷം തുടരണമെന്ന് പ്രായോഗികമായി ജനങ്ങൾ ചിന്തിക്കുന്നു.പോളിംഗ് ബൂത്തുകളിൽ നിന്ന് ലഭിച്ച ഫീഡ് ബാക്കുകൾ അങ്ങനെ ആണ് 2021 ട്രെൻഡ് ഈ തെരഞ്ഞെടുപ്പിലും ആവർത്തിക്കുമെന്ന് സജി ചെറിയാൻ വ്യക്തമാക്കി. ഇടതു സർക്കാരിന്റെ വികസനം ക്ഷേമ പദ്ധതികൾ എന്നിവ ജനങ്ങളുടെ ഇടയിൽ നല്ല ചർച്ചയായതായും അദ്ദേഹത്തിന്റെ വാക്കുകൾ.ജി സുധാകരന് എതിരെയും സജി ചെറിയാൻ സംസാരിച്ചു. ഒരാൾ എവിടെ വരെ തകരാം എന്നതിന്റെ പാരമ്യതയിലാണ് ജി സുധാകരൻ ഉള്ളത്, സുധാകരൻ പാർട്ടിയെ ചതിച്ചത് ഒന്നരവർഷം മുമ്പ് കെ സി വേണുഗോപാലമായുള്ള കരാർ പ്രകാരം, ജി സുധാകരൻ അഞ്ചു രൂപ കിട്ടിയാൽ പോക്കറ്റിൽ വച്ചുകൊണ്ട് പോകുന്നത് പോലെ സജി ചെറിയാൻ പോകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.വർഗ്ഗ വഞ്ചകനും ചതിയനുമാണ് സുധാകരൻ 24 മണിക്കൂർ കൊണ്ടാണ് ജി സുധാകരൻ വലതുപക്ഷം ആയത് ഈ സുധാകരൻ സ്വന്തം സ്വത്തിൽ നിന്ന് അങ്ങനെ കൊടുക്കുന്നത് ഞങ്ങൾ അന്തസായി പൊതുപ്രവർത്തനം നടത്തുന്നവരാണെന്നും സജി ചെറിയാന്റെ വാക്കുകൾ.The post സർക്കാർ അനുകൂല മനോഭാവം ജനങ്ങളെ നയിച്ചു 2021ലെ ട്രെൻഡ് കേരളത്തിൽ ആവർത്തിക്കും; സജി ചെറിയാൻ appeared first on Kairali News | Kairali News Live.