ജെഎഎൽ ആസ്തികൾ ഏറ്റെടുക്കാന്‍ അദാനി ഗ്രൂപ്പ്; പിന്തുണച്ച് ജയപ്രകാശ് ഗൗർ

Wait 5 sec.

ജയപ്രകാശ് അസോസിയേറ്റ്സ് ലിമിറ്റഡിന്‍റെ (ജെഎഎൽ) ആസ്തികൾ ഏറ്റെടുക്കുന്നതിന് അദാനി ഗ്രൂപ്പിനെ തെരഞ്ഞെടുക്കാനുള്ള വായ്പാദാതാക്കളുടെ തീരുമാനത്തെ പിന്തുണച്ച് ജയ്പീ ഗ്രൂപ്പ് സ്ഥാപകൻ ജയപ്രകാശ് ഗൗർ. ജയപ്രകാശ് അസോസിയേറ്റ്സ് ലിമിറ്റഡിന്‍റെ ആസ്തികള്‍ ഏറ്റെടുക്കുന്നതിനുള്ള അദാനി ഗ്രൂപ്പിന്‍റെ ബിഡിന് വായ്പാ ദാതാക്കളുടെ കണ്‍സോര്‍ഷ്യം നല്‍കിയ അനുമതിയെ മാനിക്കുന്നുവെന്ന് ജയ്പീ ഗ്രൂപ്പ് സ്ഥാപകൻ ജയപ്രകാശ് ഗൗർ പറഞ്ഞു. ഗൗതം അദാനിയുടെ നേതൃത്വത്തിൽ ജയപ്രകാശ് അസോസിയേറ്റ്സിന്‍റെ പാരമ്പര്യം മുന്നോട്ട് പോകുമെന്ന ആത്മവിശ്വാസവും അദ്ദേഹം പ്രകടിപ്പിച്ചു.ALSO READ: വനിതാ സംവരണ ഭേദഗതി ബിൽ: തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള കേന്ദ്രനീക്കം അംഗീകരിക്കാനാകില്ല; പുതിയ ഭേദഗതി ഏകപക്ഷീയമെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോജെഎഎല്ലിന്‍റെ ക്രെഡിറ്റ് കമ്മിറ്റിയും പാപ്പരത്ത പ്രക്രിയ ഏകോപിപ്പിക്കാന്‍ ചുമതലപ്പെട്ട സമിതിയും നടത്തിയ നീതിയുക്തവും സുതാര്യവുമായ പ്രക്രിയയെ ഗൗർ അഭിനന്ദിച്ചു, പാപ്പരത്ത പ്രക്രിയയിൽ പങ്കെടുത്തതിന് അദാനി, വേദാന്ത ഗ്രൂപ്പുകൾക്ക് ജയപ്രകാശ് ഗൗർ നന്ദി പറഞ്ഞു. കഴിഞ്ഞ മാസം, നാഷണൽ കമ്പനി ലോ ട്രൈബ്യൂണലിന്‍റെ (NCLT) അലഹബാദ് ബെഞ്ച്, JAL ന്‍റെ ആസ്തികൾ ഏറ്റെടുക്കുന്നതിനുള്ള അദാനി ഗ്രൂപ്പിന്‍റെ 14,535 കോടി രൂപയുടെ ബിഡ് അംഗീകരിച്ചിരുന്നു. ഈ തീരുമാനത്തെ ചോദ്യം ചെയ്ത് വേദാന്ത ഗ്രൂപ്പ് ട്രൈബ്യൂണലില്‍ അപ്പീല്‍ നല്‍കിയിരുന്നു. 17,926 കോടി രൂപയുടെ ബിഡാണ് വേദാന്ത ഗ്രൂപ്പ് സമർപ്പിച്ചിരുന്നത്.The post ജെഎഎൽ ആസ്തികൾ ഏറ്റെടുക്കാന്‍ അദാനി ഗ്രൂപ്പ്; പിന്തുണച്ച് ജയപ്രകാശ് ഗൗർ appeared first on Kairali News | Kairali News Live.