അസം മുഖ്യമന്ത്രിയുടെ ഭാര്യക്കെതിരായ ആരോപണം;  പവന്‍ ഖേരക്ക് മുന്‍കൂര്‍ ജാമ്യം

Wait 5 sec.

 ഹൈദരാബാദ് |  അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ നല്‍കിയ പരാതിയിുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേരക്ക് തെലങ്കാന ഹൈക്കോടതി വെള്ളിയാഴ്ച ഒരാഴ്ചത്തെ മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. റിനികി ഭൂയാന്‍ ശര്‍മ്മയ്ക്ക് ഒന്നിലധികം പാസ്പോര്‍ട്ടുകള്‍ ഉണ്ടെന്ന് പവന്‍ ഖേര ആരോപിച്ചതാണ് കേസിന് ആധാരംബന്ധപ്പെട്ട കോടതിയില്‍ അപേക്ഷ സമര്‍പ്പിക്കുന്നതിനായി ഹര്‍ജിക്കാരന് ഒരാഴ്ചത്തെ സമയം അനുവദിക്കുന്നുവെന്നും നിബന്ധനകളോടെ ഒരാഴ്ചത്തേക്ക് മുന്‍കൂര്‍ ജാമ്യം അനുവദിക്കുന്നുവെന്നും കോടതി വ്യക്തമാക്കി. തന്റെ ഭാര്യാവീട് തെലങ്കാനയില്‍ ആയതിനാലാണ് മുന്‍കൂര്‍ ജാമ്യത്തിനായി തെലങ്കാന ഹൈക്കോടതിയെ സമീപിച്ചതെന്ന് പവന്‍ ഖേര വ്യക്തമാക്കി.ഹിമന്ദ ബിശ്വ ശര്‍മ്മയുടെ ഭാര്യയുടെ പരാതിയെ തുടര്‍ന്ന് ഡല്‍ഹി പോലീസും ആസാം പോലീസും പവന്‍ഖേരയുടെ ഡല്‍ഹിയിലെ വസതിയില്‍ പരിശോധന നടത്തിയിരുന്നു. എന്നാല്‍ അദ്ദേഹത്തെ കണ്ടെത്തിയിരുന്നില്ല. തുടര്‍ന്ന് പവന്‍ ഖേര തെലങ്കാന ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കുകയായിരുന്നു.