സ്റ്റാഫ് റൂമിലെ മീറ്റിംഗിൽ എന്തോ സംഭവിച്ചിട്ടുള്ളതായി തങ്ങൾക്ക് സംശയമുണ്ടെന്ന് കണ്ണൂർ അഞ്ചരക്കണ്ടിയിൽ ജാതി അധിക്ഷേപത്തെ തുടർന്ന് മരണപ്പെട്ട നിതിന്റെ സഹോദരി ഭർത്താവ് അശോകൻ കൈരളി ന്യൂസിനോട് പറഞ്ഞു. ലോൺ ആപ്പുമായി ബന്ധപ്പെട്ട് ടീച്ചർക്ക് ഭീഷണി സന്ദേശം എത്തിയത് അറിയിച്ചിട്ടില്ലെന്നും ഇതുവരെയും കോളേജിലേ ബന്ധപ്പെട്ടവർ കുടുംബത്തെ വിളിച്ചിട്ടില്ലെന്നും അശോകൻ വ്യക്തമാക്കി.ലോൺ ആപ്പിൽ റഫറൻസ് ആയി ടീച്ചറുടെ നമ്പർ കൊടുത്തിട്ടുണ്ടാകാം, എന്നാൽ, ഇങ്ങനെ ഒരു വിഷയം ഉണ്ടെങ്കിൽ ടീച്ചർക്ക് ഇവിടെ വിളിച്ചു അറിയിക്കാം ആയിരുന്നു. ലത ടീച്ചറെ കുറിച്ചാണ് അവൻ എപ്പോഴും നല്ലത് പറയാറുള്ളതെന്നുെം അശോകന്റെ വാക്കുകൾ.ALSO READ; കോഴിക്കോട് 16കാരിയെ കൊലപ്പെടുത്തി ബന്ധുവായ യുവാവ് ജീവനൊടുക്കികേസുമായി ബന്ധപ്പെട്ട് സീനിയർ വിദ്യാർത്ഥികൾക്ക് പങ്കില്ല ഒരു അധ്യാപകരും ഇവിടേക്ക് വിളിച്ചില്ല അവന്റെ ഭാഗത്തു ആണ് തെറ്റ് എങ്കിൽ പോലും അധ്യാപകർക്ക് രക്ഷിതാക്കളെ വിളിക്കാമല്ലോ,ടീച്ചർക്ക് പോയ അതെ സന്ദേശം സഹോദരിയുടെ നമ്പറിലും വന്നിട്ടുണ്ട് ഏപ്രിൽ 9 ന് തന്നെയാണ് ഈ സന്ദേശം വന്നിട്ടുളളതെന്നും അശോകൻ വ്യക്തമാക്കി.അതേ സമയം, നിതിന്റെ മരണത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. കേസിൽ പ്രത്യേക അന്വേഷണസംഘം അഞ്ചരക്കണ്ടി ദന്തൽ കോളേജിലെത്തി സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയും വിദ്യാർത്ഥികളുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തു. കേസിൽ കുറ്റാരോപിതനായ അധ്യാപകൻ ഇപ്പോഴും ഒളിവിൽ കഴിയുകയാണ്.The post ‘സ്റ്റാഫ് റൂമിലെ മീറ്റിംഗിൽ എന്തോ സംഭവിച്ചിട്ടുണ്ട് ലോൺ ആപ്പുമായി ബന്ധപ്പെട്ട ഭീഷണിയെക്കുറിച്ച് അറിയിച്ചിട്ടില്ല’; നിതിന്റെ സഹോദരീ ഭർത്താവ് appeared first on Kairali News | Kairali News Live.