9,020 എംഎഎച്ച് ബാറ്ററി, 70,000 എംവിസി കൂളിങ്ങ് സിസ്റ്റം; പുത്തൻ ഫീച്ചറുകളോടെ വിവോ ടി5 പ്രോ 5ജി നാളെയെത്തും

Wait 5 sec.

പുത്തൻ ഫീച്ചറുകളോടെ ടി5 പ്രോ 5ജി പുറത്തിറക്കാനൊരുങ്ങി സ്മാർട്ട്ഫോണ്‍ പ്രേമികളുടെ ഇഷ്ട ബ്രാൻഡായ വിവോ. വിവോ ടി5x 5ജിക്ക് പിന്നാലെയാണ് ടി5 പ്രോ 5ജി വിവോ പുറത്തിറക്കുന്നത്. നാളെ ലോഞ്ച് ചെയ്യാനിരിക്കുന്ന ഫോണിൻ്റെ ഫീച്ചറുകള്‍ നിർമാതാക്കള്‍ അറിയിച്ചിട്ടുണ്ട്.വിവോ ടി5 പ്രോ 5ജി ലോഞ്ച്വിവോ ടി5 പ്രോ 5ജി നാളെ ഉച്ച്യ്ക്ക് ഇന്ത്യൻ സമയം 12 മണിക്കാണ് ലോഞ്ച് ചെയ്യുന്നത്. വിവോ ഇ സ്റ്റോർ വ‍ഴിയും, ഫ്ലിപ്പ് കാർട്ട് വ‍ഴിയും ഉപയോക്താക്കള്‍ക്ക് സ്വന്തമാക്കാനാകും.ALSO READ: ബാറ്ററിക്ക് ‘സെൽഫ് റിപ്പയറിങ്ങ്’ ഫീച്ചർ; 2000 തവണ ചാർജ് ചെയ്ത് ക‍ഴിഞ്ഞാലും പ‍വർ കുറയില്ല, വെടിക്കെട്ട് ഫീച്ചറുമായി ഇൻഫിനിക്സ് നോട്ട് 60 പ്രോവിവോ ടി5 പ്രോ 5ജിയുടെ പ്രത്യേകതകള്‍സ്നാപ് ഡ്രാഗണ്‍ 7എസ് ജനറേഷൻ 4 ചിപ്പ്സെറ്റാണ് വിവോ ടി5 പ്രോ 5ജിക്ക് കരുത്ത് പകരുന്നത്. 70,000 എംഎംവിസി കൂളിങ്ങ് സിസ്റ്റ്റ്റവുമുണ്ട്. 9,020 എംഎഎച്ച് ബാറ്ററിയോടൊപ്പം 90 വാട്ട് വയേർഡ് ഫാസ്റ്റ് ചാർജിങ്ങ് സ്പോട്ടുമുണ്ട്. 1.5കെ അമോലെഡ് പാനലിനൊപ്പം144 ഹെർട്ട്സ് റിഫ്രഷ് റേറ്റുമാണ് 6.8 ഇഞ്ചുള്ള ഡിസ്പ്ലേക്കുള്ളത്. 5,000 നിറ്റ്സ് പീക്ക് ബ്രൈറ്റ്നസുമുണ്ട്. 50 എം പി പ്രൈമറി ക്യാമറ സെൻസറിനൊപ്പം രണ്ട് എംപി ബൊക്കേ സെൻസറുമുണ്ട്. 32 എംപി സെൽഫി ക്യാമറയുമുണ്ട്. ഫ്രണ്ട് ക്യാമറയും ബാക്ക് ക്യാമറയും 4കെ വീഡിയോ റെക്കോർഡിങ്ങ് പിന്തുണയ്കക്കുമെന്ന് കമ്പനി അവകാശപ്പെട്ടു.വിവോ ടി5 പ്രോ 5ജിയുടെ വിലവിവോ ടി5 പ്രോ 5ജി പ്രോയുടെ ഇന്ത്യയിലെ വില നിർമാതാക്കള്‍ ഇതുവരെ പുറത്തുവിട്ടില്ലെങ്കിലും 30,000 ത്തിനും 33,000 നും ഇടയിലായിരിക്കുമെന്നാണ് സൂചനകള്‍. ഓഗസ്റ്റ് 2025ൽ പുറത്തിറങ്ങിയ വിവോ ടി4 പ്രോയുടെ വില 27,999 ആയിരുന്നു. അതിനാൽ 30,000 ത്തിന് മുകളിലായിരിക്കും വിലയെന്നാണ് കരുതപ്പെടുന്നത്.The post 9,020 എംഎഎച്ച് ബാറ്ററി, 70,000 എംവിസി കൂളിങ്ങ് സിസ്റ്റം; പുത്തൻ ഫീച്ചറുകളോടെ വിവോ ടി5 പ്രോ 5ജി നാളെയെത്തും appeared first on Kairali News | Kairali News Live.