‘സിഐടിയു നോയിഡയിൽ സമരം ചെയ്യുന്ന തൊഴിലാളികൾക്കൊപ്പം, ബിജെപി സർക്കാർ സമരത്തെ അടിച്ചമർത്താൻ ശ്രമിക്കുന്നു’: എളമരം കരീം

Wait 5 sec.

നോയിഡയിലെ തൊഴിലാളി സമരത്തിനൊപ്പമാണ് സിഐടിയു എന്ന് ജനറൽ സെക്രട്ടറി എളമരം കരിം. ഫാക്ടറി തൊഴിലാളികളാണ് സമര രംഗത്തേക്ക് വന്നിരിക്കുന്നതെന്നും സിഐടിയു പോലുള്ള ട്രേഡ് യൂണിയനുകൾ അതിൽ ഇടപെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബിജെപി സർക്കാർ സരമത്തെ അടിച്ചമർത്താൻ ശ്രമിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.10000 കണക്കിന് തൊഴിലാളികളാണ് കഷ്ടപ്പാടുമൂലം സമരത്തിനിറങ്ങിയതെന്ന് അദ്ദേഹം പറഞ്ഞു. ലേബർ കോഡ് വന്നതിനുശേഷം മിനിമം വേതനം എന്നത് തന്നെ കേന്ദ്ര സർക്കാർ ഇല്ലാതെയാക്കി. എട്ട് മണിക്കൂറിലധികമാണ് ഈ തൊഴിലാളികൾ പണിയെടുക്കുന്നത്. എന്നാൽ വേതനമായി ലഭിക്കുന്നത് 300 രൂപയിൽ താഴെ മാത്രം.ALSO READ: വനിതാസംവരണ ഭേദഗതി; കേന്ദ്ര നീക്കത്തിനെതിരെ പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷ പാർട്ടികൾഒരു മാസം 23,000 രൂപവരെ ലഭ്യമാക്കണമെന്ന പ്രൊപ്പോസൽ മുന്നോട്ടുവച്ചെങ്കിലും സർക്കാർ അത് അംഗീകരിച്ചില്ല. തെലങ്കാനയിലും തൊഴിലാളികൾ സമരത്തിൽ ആണെന്ന് എളമരം കരീം പറഞ്ഞു. ഹരിയാനയിലും നോയിഡയിലും ബിജെപി സർക്കാർ സംവിധാനങ്ങൾ ഉപയോഗിച്ച് സമരത്തെ അടിച്ചമർത്താൻ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. അതിന്റെ ഭാഗമാണ് സമരക്കാരെ തീവ്രവാദികൾ എന്ന് വിളിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.ഇറാനെതിരായ ഇസ്രയേൽ – അമേരിക്ക യുദ്ധം മൂലം രാജ്യത്ത് ഭക്ഷണ സാധനങ്ങൾക്കും വില കൂടുന്നതായി പറഞ്ഞ അദ്ദേഹം ജീവിത ചെലവ് ഗണ്യമായി വർധിക്കുമ്പോഴും തൊഴിലാളികളുടെ വേതനം മാത്രം വർധിക്കുന്നില്ലെന്നും പറഞ്ഞു. സമരം ചെയ്യുന്ന തൊഴിലാളികൾക്കൊപ്പം സിഐടിയു അടിയുറച്ച് നിൽക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.The post ‘സിഐടിയു നോയിഡയിൽ സമരം ചെയ്യുന്ന തൊഴിലാളികൾക്കൊപ്പം, ബിജെപി സർക്കാർ സമരത്തെ അടിച്ചമർത്താൻ ശ്രമിക്കുന്നു’: എളമരം കരീം appeared first on Kairali News | Kairali News Live.