കനത്ത ചൂടിൽ വളർത്തുമീനുകൾ ചത്തു പൊങ്ങി; സംഭവം പാലക്കാട് പുതുശേരിയിൽ

Wait 5 sec.

പാലക്കാട് പുതുശേരിയിൽ മീനുകൾ ചത്ത നിലയിൽ. പുതുശേരി മറുവക്കാടാണ് കനത്ത ചൂടിൽ കുളത്തിലെ വളർത്തു മീനുകൾ ചത്തു പൊങ്ങിയത്. മറുവക്കാട് സുമതി മുരളീധരൻ്റെ മത്സ്യങ്ങളാണ് ചത്തുപൊങ്ങിയത്.നടുത്തറ പ്രകാശൻ്റെ ഉടമസ്ഥതയിലുള്ള കുളം ഇവർ പാട്ടത്തിനെടുത്താണ് മത്സ്യ കൃഷി നടത്തിയിരുന്നത്. മെയ് മാസത്തിൽ വിളവെടുക്കാൻ തയ്യാറായ കട്ല, റോഹു, തിലോപ്പിയ, മൃഗാല എന്നീ മത്സ്യങ്ങളാണ് ചത്തത്. ഒന്നര ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായതായി സുമതി മുരളീധരൻ പറഞ്ഞു.ALSO READ: കോൺ​ഗ്രസിലെ മുഖ്യമന്ത്രി ചർച്ച; സോഷ്യൽ മീഡിയ ചർച്ച സ്വകാര്യ ക്യാമ്പയിനാണ്, പാർട്ടി തീരുമാനമല്ല; തിരുവഞ്ചൂർ രാധാകൃഷ്ണൻചത്ത മീനുകളെ കുളത്തിൽ നിന്നും മാറ്റാനും പുതിയ കൃഷി ആരംഭിക്കാനും വലിയ ചെലവുണ്ട്. മികച്ച മത്സ്യ കർഷകയ്ക്കുള്ള അവാർഡ് ഒട്ടേറെ തവണ നേടിയായാളാണ് സുമതി. സമാനമായ മറ്റിടങ്ങളിലും കനത്ത ചൂട് മത്സ്യകൃഷിയെ ബാധിച്ചിട്ടുണ്ട്. അതേസമയം ഫിഷറീസ് വകുപ്പ് പ്രതിരോധ മാർഗങ്ങളൊരുക്കാൻ നടപടികൾ ആരംഭിച്ചു.The post കനത്ത ചൂടിൽ വളർത്തുമീനുകൾ ചത്തു പൊങ്ങി; സംഭവം പാലക്കാട് പുതുശേരിയിൽ appeared first on Kairali News | Kairali News Live.