വെറുതെ വച്ചാലും ഫോണിന്റെ ബാറ്ററി ചാർജ് തീരുന്നുണ്ടോ ?കാരണമിതാണ്

Wait 5 sec.

വെറുതെ വച്ചാലും ഫോണിന്റെ ബാറ്ററി ചാർജ് വേഗത്തിൽ തീരുന്നു, ആൻഡ്രോയ്ഡ് ഉപയോക്താക്കളുടെ പ്രധാന പരാതികളിൽ ഒന്നാണിത്. ബാറ്ററി വേഗത്തിൽ ചാവുന്നതിന്റെ കാരണം എന്താണ് എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ. ഫോൺ ഓണാക്കി ഉപയോഗിച്ചാൽ മാത്രമേ ബാറ്ററി ചാർജ് വേഗത്തിൽ തീർന്നു പോകൂവെന്ന് ഒരു തെറ്റിദ്ധാരണയുണ്ട് എന്നാൽ അങ്ങനെയല്ല. എന്നാൽ, ഇതിന് പിന്നിൽ നമുക്ക് പെട്ടെന്ന് മനസിലാക്കാൻ കഴിയാത്ത കുറച്ചു കാരണങ്ങളുണ്ട്.നിങ്ങളുടെ ഫോണിലെ നെറ്റ് വർക്ക് റേഞ്ച് കുറവാണെങ്കിലോ സിഗ്നൽ ഇടയ്ക്കിടെ പോകുന്നുണ്ടെങ്കിലോ അത് ബാറ്ററിയെ നേരിട്ട് ബാധിക്കും. റേഞ്ച് കുറവുള്ള സ്ഥലങ്ങളിൽ ഫോൺ നെറ്റ് വർക്കിനായി നിരന്തരം ശ്രമിക്കുന്നത് ബാറ്ററിയിൽ കൂടുതൽ സമ്മർദ്ദം ചെലുത്തുകയും ചാർജ് അതിവേഗത്തിൽ കുറയാൻ കാരണമാവുകയും ചെയ്യും.ഫോണിലെ പല ആപ്പുകളും നമ്മുടെ അറിവോ സമ്മതമോ ഇല്ലാതെ പശ്ചാത്തലത്തിൽ പ്രവർത്തിച്ചുക്കൊണ്ടിരിക്കും. ഡാറ്റ സിങ്ക് ചെയ്യുന്നത് കൊണ്ട് ഫോൺ ഉപയോഗിക്കാതെ തന്നെ ബാറ്ററി തീർന്നുപോകാൻ ഇത് കാരണമാകും. ദിവസവും ഉപയോഗിക്കാത്ത ആപ്പുകളുടെ ബാക്ക്ഗ്രൌണ്ട് ആക്ടിവിറ്റി നിയന്ത്രിക്കുന്നതിലൂടെ ചാർജ് ലാഭിക്കാനാവും.ALSO READ; 9,020 എംഎഎച്ച് ബാറ്ററി, 70,000 എംവിസി കൂളിങ്ങ് സിസ്റ്റം; പുത്തൻ ഫീച്ചറുകളോടെ വിവോ ടി5 പ്രോ 5ജി നാളെയെത്തുംമൊബൈൽ ഡാറ്റയോ വൈഫൈയോ ഓൺ ആണെങ്കിൽ ഫോണിലേക്ക് നിരന്തരം നോട്ടിഫേക്കനുകൾ വരും. ഓരോ നോട്ടിഫിക്കേഷൻ വരുമ്പോഴും ഫോണിന്റെ സ്ക്രീൻ തെളിയും. ഇങ്ങനെ ഇടയ്ക്കിടെ സ്ക്രീൻ ഓണാവുന്നതിലൂടെ ബാറ്ററി ചാർജ് കുറയാം. മൊബൈൽ ഫോണിലെ നോട്ടിഫിക്കേഷൻ ഓഫാക്കി വയ്ക്കുകയാണ് ഇതിന് പരിഹാരം.ഫോണിലെ സോഫ്റ്റ് വെയറിലോ ആപ്പുകളിലോ ഉണ്ടാവുന്ന സാങ്കേതിക തകരാറുകൾ ബാറ്ററി അമിതമായി ഉപയോഗിക്കുന്നതിന് കാരണമായേക്കാം. അതുക്കൊണ്ട് തന്നെ ഫോണിലെ സോഫ്റ്റ് വെയറുകളും ആപ്പുകളും കൃത്യ സമയത്ത് തന്നെ അപ്ഡേറ്റ് ചെയ്യുക.The post വെറുതെ വച്ചാലും ഫോണിന്റെ ബാറ്ററി ചാർജ് തീരുന്നുണ്ടോ ?കാരണമിതാണ് appeared first on Kairali News | Kairali News Live.