ഗുണ്ടാ നേതാവിന് സഹായം നല്‍കിയ പോലീസുകാരന് സസ്പെന്‍ഷന്‍

Wait 5 sec.

തിരുവനന്തപുരം| തിരുവനന്തപുരത്ത് ഗുണ്ടാ നേതാവിന് സഹായം നല്‍കിയ പോലീസുകാരന് സസ്‌പെന്‍ഷന്‍. പേട്ട സ്റ്റേഷനിലെ ഉദ്യോഗസ്ഥന്‍ ശ്രീകുമാറിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. തിരുവനന്തപുരം ഡിസിപിയാണ് സസ്‌പെന്‍ഡ് ചെയ്തത്.പോലീസ് കസ്റ്റഡിയിലെടുത്ത ഗുണ്ടാ നേതാവ് രാജേഷിന് വിളിക്കാനായി ശ്രീകുമാര്‍ ഫോണ്‍ നല്‍കിയിരുന്നു. ഗുണ്ടാ നേതാവ് രാജേഷിന് ശ്രീകുമാര്‍ ഫോണ്‍ നല്‍കിയതായി സ്‌പെഷ്യല്‍ ബ്രാഞ്ചിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. പിന്നാലെ ഡിസിപി നടത്തിയ അന്വേഷണത്തിലും സമാന കണ്ടെത്തലുണ്ടായതോടെയാണ് ഡിസിപിയുടെ സസ്‌പെന്‍ഡ് ചെയ്തുള്ള നടപടി.