പാട്‌ന|ബിഹാര്‍ മുഖ്യമന്ത്രി സ്ഥാനം നിതീഷ് കുമാര്‍ ഇന്ന് രാജിവെക്കും. രാവിലെ പതിനൊന്ന് മണിക്ക് നിതിഷ് കുമാറിന്റെ അധ്യക്ഷതയില്‍ അവസാന മന്ത്രിസഭാ യോഗം ചേരും. നിതീഷ് കുമാറിന്റെ കീഴില്‍ ബിഹാര്‍ കൈവരിച്ച നേട്ടങ്ങള്‍ യോഗത്തില്‍ ചൂണ്ടിക്കാട്ടും. മന്ത്രിസഭാ യോഗത്തിനുശേഷം നിതീഷ് കുമാര്‍ ഗവര്‍ണര്‍ സയ്യിദ് അതാ ഹസ്നൈന് രാജിക്കത്ത് സമര്‍പ്പിക്കും.ഇക്കഴിഞ്ഞ ഏപ്രില്‍ 10ന് രാജ്യസഭാംഗമായി നിതീഷ് കുമാര്‍ സത്യപ്രതിജ്ഞ ചെയ്തിരുന്നു. ജെഡിയു, ബിജെപി നിയമസഭ കക്ഷി യോഗവും ഇന്ന് എന്‍ഡിഎ യോഗവും ചേരും. ഉപമുഖ്യമന്ത്രി സാമ്രാട്ട് ചൗധരി, കേന്ദ്രമന്ത്രി നിത്യാനന്ദ് റായ്, സംസ്ഥാന ബിജെപി മുന്‍ പ്രസിഡന്റ് ദിലീപ് കുമാര്‍ ജയ്‌സ്വാള്‍ എന്നിവരുടെ പേരുകളാണ് മുഖ്യമന്ത്രിപദത്തിലേക്ക് പരിഗണനയിലുള്ളത്.നിതീഷ് കുമാറിന്റെ മകന്‍ നിഷാന്ത് കുമാറിനെ രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ എംഎല്‍സി സ്ഥാനവും നിതീഷ് രാജി വെച്ചിരുന്നു. ബിഹാറില്‍ ഏറ്റവും അധികം കാലം മുഖ്യമന്ത്രിയായിരുന്ന വ്യക്തിയാണ് നിതീഷ് കുമാര്‍. 2005ലാണ് നിതീഷ് കുമാര്‍ ആദ്യമായി മുഖ്യമന്ത്രിയായത്.