മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയനെ സമൂഹ മാധ്യമങ്ങൾ വഴി അപമാനിച്ചെന്ന പരാതിയിൽ പത്തനംതിട്ട സൈബർ പൊലീസ് കേസെടുത്തു. ബിനു എസ് നായർ എന്ന പേരിലുള്ള അക്കൗണ്ടിനെതിരെ ആയിരുന്നു പരാതി. ഡി വൈ എഫ് ഐ അടൂർ ബ്ലോക്ക് സെക്രട്ടറി വിഷ്ണു ഗോപാലാണ് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയത്.ALSO READ: ‘ഡിഎംകെ സഖ്യം വിട്ട് ടിവികെയുമായി കൈകോർക്കാൻ നീക്കം നടത്തി, കേരളത്തിൽ മുഖ്യമന്ത്രിയാകാനായിരുന്നു ശ്രമം’; കെ സി വേണുഗോപാലിനെതിരെ ആരോപണവുമായി ഹസീന സയിദ്സമൂഹ മാധ്യമങ്ങൾ വഴി സ്ത്രീയെ അപമാനിക്കുന്ന തരത്തിലുള്ള ലൈംഗിക/അശ്ലീല പരാമർശങ്ങൾ നടത്തിയ വ്യക്തിക്കെതിരെ നടപടി ആവശ്യപ്പെട്ടായിരുന്നു പരാതി. ബിഎൻഎസ് പ്രകാരവും ഐടി ആക്ട് പ്രകാരവുമാണ് പൊലീസ് കേസെടുത്തത്.The post മുഖ്യമന്ത്രിയുടെ മകളെ സമൂഹ മാധ്യമങ്ങൾ വഴി അപമാനിച്ചു; കേസെടുത്ത് സൈബർ പൊലീസ് appeared first on Kairali News | Kairali News Live.