പൂഞ്ഞാറിലും വോട്ടിന് പണവുമായി ബിജെപി;ദൃശ്യങ്ങൾ പുറത്ത്

Wait 5 sec.

കോട്ടയം പൂഞ്ഞാറിലും വോട്ടിന് പണം നൽകിയെന്ന് ആരോപണം ഈരാറ്റുപേട്ട മുനിസിപ്പാലിറ്റി ബിജെപി മണ്ഡലം ഭാരവാഹി പണം നൽകുന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. ഈരാറ്റുപേട്ട മുനിസിപ്പാലിറ്റി മൂന്നാം വാർഡിൽ ബിജെപി സ്ഥാനാർഥിയായി മത്സരിച്ച മുഹമ്മദ് ഷാജി എം എ ആണ് വോട്ടർമാർക്ക് പണം നൽകുന്നത്. പണം നൽകുന്ന വീഡിയോ ചിത്രീകരിച്ചതിനെ തുടർന്ന് തർക്കമുണ്ടായതും ദൃശ്യങ്ങളിൽ കാണാം.അരുവിത്തറ ഗവ ആശുപത്രിക്ക് സമീപമുള്ള വീട്ടിലാണ് പണം കൊടുത്തത്. ദൃശ്യം ചിത്രീകരിച്ചത് പ്രാദേശിക ഡിവൈഎഫ്ഐ പ്രവർത്തകർ ആണ്. ബിജെപി മുൻസിപ്പൽ പ്രസിഡൻ്റ് മുഹമ്മദ് ഷാജിയാണ് പണം നൽകിയതിന് പിന്നിൽ.സംഭവത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷനും പൊലീസിനും സിപിഎം പരാതി നല്‍കിയിട്ടുണ്ട്. അതേസമയം പാലക്കാടിലെ വോട്ടിന് കോഴ വിവാദത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. പാലക്കാട് സൗത്ത് പൊലീസ് ആണ് കേസ് എടുത്തത്. കണ്ടാല്‍ തിരിച്ചറിയാവുന്ന എന്‍ഡിഎ പ്രതിനിധികള്‍ക്കെതിരെയാണ് കേസെടുത്തത്. പണം നല്‍കി സ്വാധീനിക്കാന്‍ ശ്രമിച്ചെന്നാണ് എഫ്ഐആര്‍.The post പൂഞ്ഞാറിലും വോട്ടിന് പണവുമായി ബിജെപി;ദൃശ്യങ്ങൾ പുറത്ത് appeared first on Kairali News | Kairali News Live.